കൊച്ചി : വീട് ചോർച്ചയെന്ന രേണു സുധിയുടെ ആരോപണത്തില്‍ മറുപടിയുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ്.വീടിന് ചോർച്ച പ്രശ്നം ഇല്ലെന്നും മുൻപ് പലപ്പോഴായി രേണു തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഫിറോസ് പറഞ്ഞു. ‘ഓണ്‍ലൈൻ മലയാളി സ്പെഷ്യല്‍ ‘ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ഫിറോസിന്റെ വാക്കുകളിലേക്ക്
‘വീട് ചെയ്യുന്ന സമയത്ത് ഫ്രണ്ടിലെ എലിവേഷനില്‍ ഒരു ബ്ലാക്ക് ലൂവേഴ്സ് കൊടുത്തിട്ടുണ്ട്. ഗ്യാപ് ഇട്ടിട്ടാണ് കൊടുത്തിട്ടുള്ളത്. കാരണം അവർക്കൊരു എസി വെയ്ക്കാൻ എളുപ്പം സാധിച്ചില്ലെങ്കില്‍ എയർ സർക്കുലേഷനും വെളിച്ചവും വന്നോട്ടെയെന്ന് കരുതി കൊടുത്ത ഡിസൈൻ ആണത്. ലെഫ്റ്റ് സൈഡില്‍ കഴിഞ്ഞ തവണ ഒരു പ്രശ്നം പറഞ്ഞപ്പോള്‍ അത് നമ്മള്‍ ഗ്ലാസ് വെച്ച് അടച്ച് കൊടുത്തു. ഇപ്പോള്‍ നല്ല മഴയാണ് ,സ്വാഭാവികമായും അവിടെ ചാറ്റല്‍ അടിക്കും. ഒരു ഗ്ലാസ് വെച്ച് അടച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. അതാണ് ചോർച്ചയെന്ന് പറഞ്ഞ് പ്രശ്നമാക്കിയത്. രേണു ഉയർത്തിയ വിവാദം ക്രെഡിബിളിറ്റിയെ നന്നായി ബാധിക്കും. ഞങ്ങളുടെ ബിസിനസിനെ ബാധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുധി മരിച്ച സമയത്ത് വാർത്തകള്‍ വന്നപ്പോള്‍ ആണ് അവർക്ക് ഒരു വീട് ഉണ്ടാക്കി കൊടുക്കാം എന്ന ചിന്തയിലേക്ക് ഞങ്ങള്‍ എത്തിയത്. ടിനി ടോമിനെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് വീട് അല്ല പണം കൊടുക്കാൻ സാധിക്കുമോയെന്ന്. എന്നാല്‍ പല ആളുകളും ശാരീരകമായും മെറ്റീരയല്‍സ് തന്നിട്ടുമൊക്കെയാണ് ഞങ്ങള്‍ വീട് ചെയ്യുന്നത്. അതുകൊണ്ട് വീട് ആണ് ഞങ്ങള്‍ക്ക് ചെയ്യാൻ സാധിക്കുകയെന്ന് പറഞ്ഞു. അങ്ങനെ ട്വന്റി ഫോറുമായി സംസാരിച്ച് തീരുമാനിച്ചു. അന്ന് വീട് മാത്രം കൊടുക്കാൻ ആയിരുന്നു തീരുമാനം. അങ്ങനെ വീട് നിർമ്മിച്ചു. നല്ല അടിപൊളി വീടാണ് നിർമ്മിച്ച് നല്‍കിയത്.
കിച്ചു കഴിഞ്ഞ ദിവസം വീടിന്റെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. സങ്കടം തോന്നി. ഒട്ടും വൃത്തിയില്‍ അല്ല വീട് സൂക്ഷിച്ചിരിക്കുന്നത്. നമ്മള്‍ അതൊന്നും നേക്കേണ്ട കാര്യമില്ല. കാര്യം വീട് ഉണ്ടാക്കി കൊടുക്കുകയെന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്തം. ഹൗസ് വാമിങ് കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ രേണുവിനെ ബന്ധപ്പെട്ടിട്ടില്ല. വീട് താമസം കഴിഞ്ഞ് ഒരു യുട്യൂബ് ചാനല്‍ എന്നെ ബന്ധപ്പെട്ടിരുന്നു. ആ വീട്ടില്‍ വെച്ച് ഒരു ഓണ സദ്യ പരിപാടി ഒരുക്കുന്നുണ്ട്, അപ്പോള്‍ നിങ്ങളുടെ സ്ഥാപനത്തെ കുറിച്ചുള്ള പ്രമോഷനും ചെയ്യാമെന്ന്. ഞാൻ സമ്മതിച്ചു, വരുന്നില്ല, ഫോണിലൂടെ പ്രതികരണം തരാമെന്ന് പറഞ്ഞു. എന്നാല്‍ ആ പരിപാടി വീട്ടില്‍ വെച്ച് നടത്തണമെങ്കില്‍ 15,000 രൂപ തരണമെന്ന് അവരോട് രേണു സുധിയോ അവരുടെ അച്ഛനോ ആവശ്യപ്പെട്ടത്രേ. ഇത് കേട്ടതോടെ എനിക്ക് വല്ലാതായി.
എന്നെ സംബന്ധിച്ച് രേണുവിന്റെ പൗരവകാശത്തില്‍ ഇടപെടാൻ ഞാൻ താത്പര്യപ്പെടുന്നില്ല. ആ വീട്ടില്‍ സുധിയുടെ മക്കളും ഭാര്യയും മാതാപിതാക്കളും താമസിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ സുധിയുടെ എന്ന് പറയാൻ സുധിയുടെ മകൻ റിതപ്പൻ മാത്രമാണ്. രേണുവിന്റെ ബന്ധുക്കളാണ് ഇപ്പോള്‍ അവിടെ ഉള്ളത്. അവിടെ ആര് താമസിക്കണമെന്നത് രേണുവിന്റെ തീരുമാനമാണ്.
രേണുവന്റെ വീട്ടില്‍ നിന്നും എന്നെ ആദ്യം വിളിക്കുന്നത് മോട്ടർ വർക്ക് ചെയ്യുന്നില്ലെന്ന് പറഞ്ഞാണ്. ഞാനെന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ വെച്ച വീടല്ലേയെന്നാണ് രേണുവിന്റെ അച്ഛൻ പറഞ്ഞത്. ഞങ്ങള്‍ വെച്ചതല്ല, ഫ്ലവേഴ്സ് വെച്ചതാണെന്ന് ഞാൻ അറിയിച്ചു. ഫ്ലവേഴ്സിനെ അറിയിച്ചപ്പോള്‍ അവർ അത് നന്നാക്കാൻ അവരോട് പറഞ്ഞെന്ന് തോന്നുന്നു. രണ്ടാമത് എന്നെ വിളിക്കുന്നത് ക്ലോക്ക് താഴെ വീണ് പൊട്ടിയെന്ന് പറഞ്ഞുകൊണ്ടാണ്. ബള്‍ബ് കത്തില്ലെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ട്.
ഇതിനൊക്കെ മുൻപ് അവരെന്നെ വിളിച്ച് പറഞ്ഞ കാര്യം എനിക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വീടിന്റെ പണി അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്ബോള്‍ അവർ വിളിച്ച് പറഞ്ഞു ഞങ്ങള്‍ക്ക് വർക്കേരിയ വേണമെന്ന്. അതിന് ഞങ്ങളുടെ കൈയ്യില്‍ ഫണ്ടില്ലെന്ന് ഞാൻ അവരെ അറിയിച്ചു. കുറെ യുട്യൂബ് ചാനല്‍ വരുന്നതാണ് അവരോടൊക്കെ ഞാൻ റിക്വസ്റ്റ് ചെയ്യും ഇങ്ങനെയൊന്ന് വെച്ച് തരണമെന്ന് അത് നിങ്ങള്‍ക്ക് ചീത്തപ്പേരാകുമെന്ന് പറഞ്ഞു. ഭീഷണിയുടെ സ്വരമായിരുന്നു അത്. ഞങ്ങള്‍ക്ക് അത് ചീത്തപ്പേരല്ല, നിങ്ങള്‍ ആരെ വെച്ച് വേണമെങ്കിലും ചെയ്തോയെന്ന് പറഞ്ഞു. പിന്നെ സംസാരിച്ചിട്ടില്ല. ഇതാദ്യമയ്യ അവർ ഭീഷണിപ്പെടുത്തുന്നത്. രണ്ടോ മൂന്നോ തവണ ഇതേ പോലെ ഭീഷണിപ്പെടുത്തിയിരുന്നു വേറെ ആള്‍ വഴി.നിങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പറയും എന്ന് പറഞ്ഞതിന്റെ വോയിസ് റെക്കോഡ്. ഞാൻ അതൊന്നും പുറത്തുവിടാഞ്ഞിട്ടാണ്.
ഏകദേശം 50 ലക്ഷത്തോളം രൂപയ്ക്കാണ് വീടെടുത്ത്. എന്തായാലും ഇനി ഇങ്ങനെയൊരു പരിപാടിക്ക് ഞങ്ങളില്ല. ആർക്കും വീട് വെച്ച് കൊടുക്കാൻ ഇനി ഇല്ല. ഒരു മിമിക്രി കലാകാരന് വീടെടുത്ത് കൊടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു, പക്ഷെ അത് ഞങ്ങള്‍ ഒഴിവാക്കി’, ഫിറോസ് വ്യക്തമാക്കി.