ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ ആയുധ നിർമാണ ഫാക്ടറിയില്‍ സ്ഫോടനം. പത്തിലധിരം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകള്‍. ഖമറിയയിലെ സെൻട്രല്‍ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓർഡ്നൻസ് ഫാക്ടറിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആയുധ നിർമാണ കേന്ദ്രമാണ് ജബല്‍പൂരില്‍ പ്രവർത്തിക്കുന്നത്. ബോംബുകളും സ്ഫോടക വസ്തുക്കളും ഇവിടെ നിർമിക്കുന്നുണ്ട്. സ്ഥാപനത്തിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ പരിസരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫാക്ടറിയുടെ എഫ്-6 സെക്ഷനിലുള്ള ബില്‍ഡിങ് 200ലാണ് അപകടം സംഭവിച്ചത്. ബോംബുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന പ്രവർത്തനങ്ങള്‍ക്കിടെ ഹൈഡ്രോളിക് സംവിധാനത്തിന്റെ പ്രവർത്തനം തകരാറിലാവുകയായിരുന്നു. തുടർന്ന് വലിയ സ്ഫോടനമുണ്ടായി. ഫാക്ടറിയുടെ അഞ്ച് കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു.