രശ്മിക മന്ദാനയുടെ ‘ഡീപ്ഫേക്ക്’ : വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചവർ കുടുങ്ങും; മെറ്റയെ സമീപിച്ച് ദില്ലി പൊലീസ്

ദില്ലി; നടി രശ്മിക മന്ദാനയുടെ ‘ഡീപ്ഫേക്ക്’ വീഡിയോ നിർമിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അക്കൌണ്ടിന്റെ വിവരങ്ങൾ നൽകാൻ മെറ്റയെ സമീപിച്ച് ദില്ലി പൊലീസ്.മെറ്റ വിവരങ്ങളിലൂടെ വ്യാജ വീഡിയോ നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വ്യക്തികളുടെ വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

Advertisements

സംഭവത്തിൽ  സിറ്റി പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ബന്ധപ്പെട്ട യുആർഎൽ ഐഡിയടക്കമുള്ള വിവരങ്ങൾ നൽകാൻ മെറ്റയോട് ഒൌദ്യോഗികമായി ആശയവിനിമയം നടത്തിയെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.  ദില്ലി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെക്ഷൻ 66 സി, 66 ഇ എന്നിവയ്‌ക്കൊപ്പം സെക്ഷൻ 465, 469 എന്നിവയാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച്  നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

ബൂം ലൈവ് റിപ്പോർട്ട് അനുസരിച്ച്, മുമ്പ് @crazyashfan എന്നറിയപ്പെട്ടിരുന്ന ഒരു എക്സ് അക്കൗണ്ടാണ് ഇതിന് പിന്നിൽ. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അക്കൗണ്ടിന്റെ ഉടമ താരങ്ങളുടെത് എന്ന് തോന്നിക്കുന്ന അശ്ലീല വിഡിയോ പങ്കുവെച്ചത്. ഇത്തരത്തിലുള്ള 39 പോസ്റ്റുകളാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. 

സമാനമായ നാല് അക്കൗണ്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഡീപ്ഫേക്ക് ട്രെൻഡ് ബോളിവുഡിലെ പ്രമുഖരെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. ഒരു പരസ്യത്തിൽ തന്റെ ശബ്ദം ക്ലോൺ ചെയ്തതിന് എഐ ക്ലോൺ ആപ്പിനെതിരെ കേസ് ഫയൽ ചെയ്ത് ഹോളിവുഡ് സൂപ്പർസ്റ്റാർ സ്കാർലറ്റ് ജോഹാൻസെൻ രംഗത്തെത്തിയിരുന്നു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.