അമലഗിരി: അമലഗിരി റെസിഡന്റ്സ് വെൽഫയർ അസോസിയേഷൻ വാർഷിക സമ്മേളനവും
നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു.
അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി. വി. സോണി യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോ. കെ. കെ. പ്രഭാകരൻ, ഡോ. സിബു ചിത്രൻ, ഡോ. ജോജി മാത്യു,ഡോ. കെ. എം. കൃഷ്ണൻ, ഷീലാ ജോസ്, ലീനസ് ബേബി, ബെന്നി പാക്കത്തുകുന്നേൽ, എം. എം. മൈക്കിൾ, അനു ജയിസ്, വിൽഫ്രഡ് ജെറോം എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനമൈത്രി പൊലീസുമായി സഹകരിച്ച് ലഹരി മരുന്നുകൾക്കെതിരെയുള്ള ബോധവൽക്കരണം, കാരുണ്യ സഹായ പദ്ധതി, മാലിന്യ നിർമ്മാർജ്ജന പദ്ധതി, വിവിധ
ആരോഗ്യ ക്ഷേമ പ്രവർത്തന പദ്ധതികൾ
തുടങ്ങിയ പരിപാടികൾ ഈ വർഷം നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ടി. വി. സോണി അറിയിച്ചു.