റിട്ട. അധ്യാപകൻ അതിരമ്പുഴ ചിറ്റേട്ട് സി കെ നാരായണൻ 

അതിരമ്പുഴ: റിട്ട. അധ്യാപകൻ ചിറ്റേട്ട്  സി കെ നാരായണൻ ( 80 ) നിര്യാതനായി. എസ് കെ വി ഗവൺമെന്റ് എൽ പി സ്കൂൾ കൈപ്പുഴയിലെ അധ്യാപകനായിരുന്നു. സംസ്കാരം ഇന്ന് ആഗസ്റ്റ് 30 ബുധനാഴ്ച 11 ന് ശ്രീകണ്ഠമംഗലത്തുള്ള വീട്ടുവളപ്പിൽ നടക്കും. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം, കോട്ടയം വെസ്റ്റ് സബ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ് സിപിഎം അതിരമ്പുഴ ലോക്കൽ കമ്മറ്റി അംഗം, സിപിഎം കുറ്റിയേൽ ബ്രാഞ്ച് സെക്രട്ടറി, കർഷകസംഘം ഏരിയ കമ്മറ്റി അംഗം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

ഭാര്യ: വത്സ കെ കെ (റിട്ടയേർഡ് ഹൈസ്കൂൾ ടീച്ചർ, എം. സി. വി. എച്ച് എസ്, ആർപ്പൂക്കര.)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മക്കൾ: മഞ്ജു സി എൻ,(ലാബ് ഇൻസ്‌ട്രക്ടർ സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ് പാത്താമുട്ടം, ലേഖ സി എൻ (കൃഷിഭവൻ ആർപ്പൂക്കര), രമ്യ സി എൻ (റിപ്പോർട്ടർ, എൻലൈറ്റ് ന്യൂസ്, കോട്ടയം).

മരുമക്കൾ: സജി പി എൻ, (ലെമൺ ഗ്രാസ് അഡ്വർടൈസിങ് എറണാകുളം),  അനിൽകുമാർ എം പി (ജില്ലാ വ്യവസായ കേന്ദ്രം, ആലപ്പുഴ), ദിലീഷ്  പി ഡി സർവീസ് സഹകരണ ബാങ്ക് പനച്ചിക്കാട്).

കൊച്ചുമക്കൾ: തനുശ്രീ പി എസ്, അർജുൻ പി എസ്, ആരുഷ് എം എ, റിഷാൻ പി ഡി.

Hot Topics

Related Articles