മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ മെഗാ പൂർവ വിദ്യാർത്ഥി സംഗമം

മേലുകാവ്മറ്റം: മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ഫെബ്രുവരി മാസം 8ആം തീയതി ശനിയാഴ്ച രാവിലെ 10മുതൽ ഉച്ചയ്ക്ക് 12.30വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും, മരണമടഞ്ഞവരെ അനുസ്മരിക്കലും, കോളേജിന്റെ തുടക്കം മുതലുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത്.

Advertisements

1981-83, 1982-84, 1983-85, 1984-86, 1985-87, 1986-88, 1987-89 എന്നീ ഏഴു ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി മെഗാ സംഗമവും അന്നുണ്ടായിരുന്ന പൂർവ അധ്യാപകരെ ആദരിക്കലും നടത്തപ്പെടുന്നു. പരിപാടിയുടെ ഉത്ഘാടനം ഈസ്റ്റ്‌ കേരള മഹായിടവക ബിഷപ്പ് വി എസ് ഫ്രാൻസിസ് തിരുമേനിയുടെ അധ്യക്ഷതയിൽ പാലാ എം.എൽ.എ മാണി സി കാപ്പൻ നിർവഹിക്കുന്നതും കോളേജ് പ്രിൻസിപ്പൽ Prof.(Dr.) ഗിരീഷ് കുമാർ ജി എസ് മുഖ്യപ്രഭാഷണവും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 9447213027 എന്ന നമ്പറിൽ ബന്ധപ്പെടുക.

Hot Topics

Related Articles