എനിക്ക് ഫോട്ടോകൾ ലഭിച്ചിട്ടില്ല; അതിനാൽ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല; ആരോപണം നിഷേധിച്ച് രേവതി

തിരുവനന്തപുരം: യുവാവിന്റെ നഗ്നചിത്രങ്ങള്‍ സംവിധായകൻ രഞ്ജിത്ത് തനിക്ക് അയച്ചുവെന്ന ആരോപണം നടി രേവതി നിഷേധിച്ചു. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് രേവതി നിലപാട് വ്യക്തമാക്കിയത്. ‘രഞ്ജിത്തിനെയും എന്നെയും കുറിച്ച്‌ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ എനിക്കറിയാം. ഇപ്പോള്‍ ആരോപിക്കപ്പെടുന്ന ഫോട്ടോകള്‍ എനിക്ക് ലഭിച്ചിട്ടില്ല, അതിനാല്‍ ഇതിനെക്കുറിച്ച്‌ പ്രതികരിക്കേണ്ട ആവശ്യമില്ല’ എന്നായിരുന്നു രേവതിയുടെ മറുപടി.

Advertisements

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണവുമായി ഒരു യുവാവ് രംഗത്ത് വരികയായിരുന്നു. നഗ്ന ചിത്രം പകർത്തി ആർക്കോ അയച്ചുകൊടുത്തെന്നും ഇയാള്‍ ആരോപിച്ചിരുന്നു. രേവതിക്കാണ് താൻ ചിത്രം അയച്ചതെന്നും അവർക്ക് ഇത് ഇഷടപ്പെടുമെന്നും രഞ്ജിത്ത് പറഞ്ഞതായും യുവാവ് ആരോപിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.