റവന്യു വകുപ്പ് ജീവനക്കാരുടെ ആത്മവീര്യം കെടുത്തരുത് : കേരള എൻ .ജി. അസോസിയേഷൻ

കോട്ടയം: എച്ച് ആർ എം എസ് മുഖേനയുള്ള ഓൺലൈൻ സ്ഥലം മാറ്റം നടപ്പിലാക്കാതെയും റവന്യു റിക്കവറി കുടിശിക ജീവനക്കാരൻ്റെ വ്യക്തിപരമായ ബാധ്യതയാക്കി മാറ്റിയും റവന്യു വകുപ്പ് ജീവനക്കാരുടെ ആത്മവീര്യം തകർക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.

Advertisements

കൂടംകുളം പവ്വർഗ്രിഡ് പദ്ധതി ജീവനക്കാരുടെ 3 മാസമായി മുടങ്ങിക്കിടക്കുന്ന ശബളം അനുവദിക്കുക , കെ റെയിൽ പദ്ധതിയിലെ ജീവനക്കാർക്ക് ശമ്പളം നൽകുക , വി.എഫ്.എ. മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, പുറംകരാർ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയത്ത് ജില്ലാ കളക്ടറുടെ ഓഫീസിന് മുൻപിൽ കേരള എൻ ജി ഒ അസോസിയേഷൻ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല സമരങ്ങളിലേയ്ക്ക് സംഘടന പോകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം ജെ തോമസ് ഹെർബിറ്റ് , ജില്ലാ സെക്രട്ടറി സോജോ തോമസ് , വി പി ബോബിൻ, പി.എം. ഫ്രാൻസിസ് , അഷറഫ് പറപ്പള്ളി ,റോജൻ മാത്യു , പി. എച്ച് ഹാരിസ്മോൻ ,കെ. സി.ആർ തമ്പി, സഞ്ജയ് എസ്. നായർ, ജെ ജോബിൻസൻ, അനൂപ് പ്രാപ്പുഴ ,ജോഷി മാത്യു, ബിജു ആർ , അജേഷ് പി.വി , സ്മിതാ രവി, സൗമ്യ എസ്.പി. എന്നിവർ പ്രസംഗിച്ചു.
പ്രതീഷ് കുമാർ കെ. സി, സജിമോൻ സി എബ്രഹാം , പി എൻ ചന്ദ്രബാബു, ജോണികുട്ടി എം.സി. , ജോർജ് കെ. വി, രാജേഷ് വി. ജി, മുഹമ്മദ് അജ്മൽ, അരവിന്ദാക്ഷൻ, ബിന്ദു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles