ചുഴലിക്കാറ്റ്: കുറഞ്ഞ നാള്‍ കൊണ്ട് നാശനഷ്ടങ്ങള്‍ വിലയിരുത്തി ധനസഹായം ലഭ്യമാക്കി; റവന്യൂ മന്ത്രി കെ. രാജന്‍

പത്തനംതിട്ട: എഴുമറ്റൂര്‍, അയിരൂര്‍ പഞ്ചായത്തുകളിലായി വീശിയ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സമയബന്ധിതമായി ധനസഹായം ലഭ്യമാക്കാന്‍ സാധിച്ചു എന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ പറഞ്ഞു. മല്ലപ്പളളി താലൂക്കിലെ എഴുമറ്റൂര്‍, റാന്നി താലൂക്കിലെ അയിരൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ 2021 ജൂലൈ 13ന് ആഞ്ഞടിച്ച അതിശക്തമായ ചുഴലിക്കാറ്റില്‍ വീടിനും കാലി തൊഴുത്തുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രത്യേക ടീമുകളെ നിയമിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി മൂന്ന് മാസത്തിനുള്ളില്‍ ധനസഹായം ലഭ്യമാക്കിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

Advertisements

ദുരന്ത സമയത്ത് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് പ്രധാനം. കുരുമ്പന്മൂഴിയിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ രാത്രിയില്‍ മികച്ച രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടായത്. നമ്മുടെ നാട് മുന്‍പ് കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ദുരന്തങ്ങളാണ് ഇപ്പോള്‍ നാം നേരിടുന്നത്. ജില്ലാ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ച്, ഉദ്യോഗസ്ഥരെ മാലയിലെ മുത്തുകളെ പോലെ ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് അഭിനന്ദനീയമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജീവഹാനി ഉണ്ടാകാത്ത വിധത്തിലാണ് ഡാം മാനേജ്മെന്റ് നടത്തി വരുന്നത്. കുറച്ച് ദിവസങ്ങളിലായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ ഏറെ വിഷമിപ്പിക്കുന്നതാണ്. വളരെ സംഘടിതമായി വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു എന്നത് ഏറെ ആശ്വാസകരമാണ്.
ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധേയമായ ഇടപെടല്‍ നടക്കുമ്പോള്‍ അവ അതിജീവിക്കുക തന്നെ വേണം. കാലവര്‍ഷം പിന്മാറുന്ന അതേ സമയത്ത് തന്നെ തുലാവര്‍ഷം സംസ്ഥാനത്തെ സമീപിക്കുകയാണ്. ജാഗ്രതയാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും അഞ്ച് അംഗങ്ങള്‍ക്കും അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും മൂന്ന് അംഗങ്ങള്‍ക്കുമാണ് ധനസഹായ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.