ദുരിതബാധിതരെ റിസോർട്ടുകളും വീടുകളും അടക്കം ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങളിലേക്ക് ഉടൻ മാറ്റും: റവന്യൂ മന്ത്രി

മേപ്പാടി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെ ഇവിടെ നിന്ന് ഉടൻ മാറ്റും. മേപ്പാടി പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്ക് പിഡബ്ല്യുഡി എടുക്കുന്നുണ്ട്. റിസോർട്ടുകള്‍ അടക്കം മേഖലയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെയും കണക്ക് എടുക്കുന്നുണ്ട്. ക്യാമ്പില്‍ കഴിയുന്നവരെ ഉടൻ ഇവിടങ്ങളിലേക്ക് മാറ്റും.

Advertisements

സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും ഉടൻ ചേരും. ഒരു അധ്യയന ദിവസവും നഷ്ടപ്പെടാത്ത രീതിയില്‍ ക്രമീകരണം വരും. ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ തുറക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും ചൂരല്‍മല, വെള്ളാർമല അടക്കം തകർന്ന സ്കൂളുകളിലെ കുട്ടികളുടെ തുടർ പഠനത്തില്‍ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.