തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനുമായി ചര്‍ച്ച നടത്താന്‍ ഗതാഗതമന്ത്രി ആന്റണി രാജു. ഡിസംബര്‍ ഒന്‍പിനു വൈകിട്ട് നാലു മണിയ്ക്ക് തിരുവനന്തപുരത്ത് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയില്‍ മിനിമം ചാര്‍ജും വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കാന്‍ ധാരണയായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്. ഇതിനിടെ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, ബസ് യാത്രാക്കൂലി വര്‍ധിപ്പിച്ചാലും വിദ്യാര്‍ഥികളുടെ കുറഞ്ഞ യാത്രാനിരക്ക് തുടരണമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ ആവശഅയപ്പെടുന്നത്. നിലവില്‍ ഒരു രൂപയാണ് വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക്. നിലവിലെ സാഹചര്യം പരിഗണിച്ച് ഇത് ആറു രൂപയായി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം.
എന്നാല്‍ പരമാവധി ഒന്നര രൂപയായി ഉയര്‍ത്താമെന്നും ആറു രൂപ എന്നത് അംഗീകരിക്കാനാകാത്ത തുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കി ഉയര്‍ത്താമെന്നാണ് കമ്മീഷന് ശുപാര്‍ശ. കൊവിഡ് 19 ലോക്ക്ഡൗണിനിടെ സംസ്ഥാനത്ത് ഡീസല്‍ വില കുത്തനെ ഉയര്‍ന്നതിനു പിന്നാലെയാണ് ബസുടമകള്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. തുടര്‍ന്ന് ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തുകയായിരുന്നു.