ആർജി കാർ മെഡിക്കല്‍ കോളേജിലെ ജൂനിയർ ഡോക്ടർമാരുടെ സമരം; പിന്തുണ നല്‍കി സീനിയർ ഡോക്ടർമാരും, 50 പേർ രാജിവച്ചു

കൊൽക്കത്ത : ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് പിന്തുണ നല്‍കി സീനിയർ ഡോക്ടർമാരും. 50 സീനിയർ ഡോക്ടർമാർ മെഡിക്കല്‍ കോളേജില്‍ നിന്നും രാജിവച്ചു. 15 ഓളം സീനിയർ ഡോക്ടർമാരും വിദ്യാർത്ഥികള്‍ക്കൊപ്പം നിരാഹാര സമരത്തില്‍ പങ്കെടുത്തു.

Advertisements

ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നത് സംബന്ധിച്ച്‌ മമത സർക്കാർ പ്രതികരിച്ചില്ല. ഡോക്ടർമാർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്. സുരക്ഷിതത്വമുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യാനുള്ള അവകാശം അവർക്കുണ്ട്. സർക്കാർ ആശുപത്രികളില്‍ മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മമത സർക്കാർ പരാജയപ്പെട്ടു. അതിനാല്‍ രാജിവച്ച്‌ ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ നല്‍കുന്നുവെന്ന് സീനിയർ ഡോക്ടർമാർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓഗസ്റ്റ് 9-നാണ് വനിതാ ഡോക്ടറുടെ അർദ്ധനഗ്ന മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളില്‍ നിന്ന് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജൂനിയർ ഡോക്ടർമാർ സമരം നടത്തിയെങ്കിലും ഡോക്ടർമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാൻ മമത സർക്കാർ തയ്യാറായില്ല. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച, ജൂനിയർ ഡോക്ടർമാർ നിരാഹാര സമരത്തിലേക്കും കടക്കുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.