സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അധിക്ഷേപ ചർച്ചകള്‍ നടത്തി; പരാതിയുമായി റിമ കല്ലിങ്കൽ

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അധിക്ഷേപ ചർച്ചകള്‍ നടക്കുന്നുവെന്ന പരാതിയുമായി നടി റിമ കല്ലിങ്കല്‍. കൊച്ചി ഡിസിപിക്കാണ് നടി പരാതി നല്‍കിയത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ താരത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. തമിഴ് ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി റിമ കല്ലിങ്കലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. തുടർന്ന് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചർച്ചയാവുകയും നടിക്കെതിരെ വിമർശനം ശക്തമാവുകയും ചെയ്തിരുന്നു.

Advertisements

ഇതെല്ലാം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അപകീർത്തിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് റിമ പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഇ-മെയില്‍ വഴിയാണ് പരാതി സമർപ്പിച്ചത്. സംഭവത്തില്‍ എറണാകുളം എസിപിക്കാണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളുണ്ടാകുമെന്നാണ് വിവരം. കൊച്ചിയിലെ റിമയുടെ വീട്ടില്‍ ലഹരി പാർട്ടികള്‍ നടക്കാറുണ്ടെന്നും നിരവധി പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ടെന്നുമായിരുന്നു റിമയ്‌ക്കെതിരെ ഗായിക സുചിത്ര ആരോപിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടിയുടെ വീട്ടില്‍ നടത്തുന്ന പാർട്ടികളില്‍ നിരവധി നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്നും ഇതെല്ലാം റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ചൂണ്ടിക്കാട്ടിയിരുന്നു. ഡബ്യുസിസി അംഗത്തിനെതിരെ വന്ന ആരോപണം വൻ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന ആവശ്യവുമായി നിരവധി രാഷ്‌ട്രീയ പാർട്ടികളും മുന്നോട്ടുവന്നിരുന്നു.

Hot Topics

Related Articles