ഗായിക റിമി ടോമിക്ക് യുഎഇ ഗോൾഡൻ വിസ

ദുബൈ: പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷൻ അവതാരകയും നർത്തകിയുമായ റിമി ടോമിക്ക് യുഎഇ ഗോള്‍ഡൻ വിസ ലഭിച്ചു. ദുബൈയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച്‌ ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി റിമി ടോമി യുഎഇയുടെ പത്ത് വർഷ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങി. ദുബൈയിലെ ഗോള്‍ഡൻ വിസ മാൻ എന്നറിയപ്പെടുന്ന ഇസിഎച്ച്‌ ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാർക്കോണിയില്‍ നിന്നാണ് റിമി ടോമി ഗോള്‍ഡൻ വിസ ഏറ്റുവാങ്ങിയത്. നേരത്തെ മലയാളം കൂടാതെ മറ്റ് ഭാഷകളിലെയും നിരവധി ചലച്ചിത്ര താരങ്ങള്‍ യുഎഇ ഗോള്‍ഡൻ വിസ കൈപ്പറ്റിയത് ദുബൈയിലെ ഇസിഎച്ച്‌ ഡിജിറ്റല്‍ മുഖേനയായിരുന്നു.

Advertisements

റിമി ടോമിയുടെ സഹോദരനും നടി മുക്തയുടെ ഭർത്താവുമായ റിങ്കു ടോമിയും ചടങ്ങില്‍ സംബന്ധിച്ചു. ദുബൈ ഇമിഗ്രേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ അദ്നാൻ മൂസയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. 2002 ല്‍ പുറത്തെത്തിയ മീശമാധവനിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗായിക എന്ന നിലയില്‍ റിമി ടോമിയുടെ അരങ്ങേറ്റം. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലൂടെ നടിയായും അരങ്ങേറി. നിരവധി ടെലിവിഷന്‍ ഷോകളില്‍ ജനപ്രിയ അവതാരകയുമായിരുന്നു റിമി ടോമി.

Hot Topics

Related Articles