റിമി ടോമി ഒരു പരിപാടിയ്ക്കു വാങ്ങുന്നത് പത്തു ലക്ഷം വരെ; അവർക്ക് എന്തിനും കുഴപ്പമില്ല; എന്നാൽ എല്ലാവരും അങ്ങനല്ല; ലക്ഷങ്ങൾ പരിപാടികൾക്കു വാങ്ങുന്നവരെപ്പറ്റി പരാമർശവുമായി സുരേഷ് ഗോപി

കൊച്ചി: കൊവിഡിൽ പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാർക്ക് സംഭാവന നൽകിയതിൽ പരിസിക്കുന്നവർക്ക് മറുപടിയുമായി സുരേഷ് ഗോപി. റിമി ടോമിയെ പോലുള്ള കലാകാരന്മാർക്ക് ഒരു പരിപാടിക്ക് മൂന്ന് ലക്ഷവും അഞ്ച് ലക്ഷവും പത്ത് ലക്ഷവും കിട്ടുന്നതുകൊണ്ട് അവർക്ക് രണ്ട് വർഷം ഷോ ഇല്ലെങ്കിലും കുഴപ്പമില്ലെന്നും എന്നാൽ അതുപോലെയല്ല ഒരു പരിപാടിയിൽ രണ്ടായിരമോ ആയിരമോ അഞ്ഞൂറോ വാങ്ങുന്നവരുടെ അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisements

കൊവിഡ് സാഹചര്യത്തിൽ ഉത്സവപ്പറമ്പിലെ വാദ്യ മേളവും ഗാനമേളകളും അടക്കം നിന്നുപോയപ്പോൾ പല കലാകാരന്മാർക്കും ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുണ്ടായെന്നും അങ്ങനെയുള്ളവരുടെ പ്രശ്നങ്ങൾ മനസിലാക്കിയാണ് താൻ സഹായിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. അന്നത്തിനായി ബുദ്ധിമുട്ടുന്നവർക്കാണ് ആ പണം ചെന്നു ചേരാൻ പോകുന്നതെന്നും തന്റെ പ്രവർത്തിയെ കുറ്റപ്പെടുത്തുമ്പോൾ വേദനയുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊവിഡ് രൂക്ഷമായപ്പോൾ കടലിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയായി. മത്സ്യ ബന്ധനമില്ല മാർക്കറ്റ് ഇല്ല. ഉത്സവപ്പറമ്പിലെ വാദ്യ മേളക്കാർ അടക്കം. ഗാനമേളകൾ നിന്നു പോയി. റിമി ടോമിക്ക് ഒക്കെ ഒരു പരിപാടിക്ക് മൂന്ന് ലക്ഷവും അഞ്ച് ലക്ഷവും പത്ത് ലക്ഷവും ഒക്കെ കിട്ടുന്നത്കൊണ്ട് അവർക്ക് ഇനി രണ്ട് വർഷം ഷോ ഇല്ലെങ്കിലും കുഴപ്പമില്ല. അതുപോലെയാണോ ഒരു പരിപാടിയിൽ രണ്ടായിരമോ ആയിരമോ അഞ്ഞൂറോ വാങ്ങുന്നവർക്ക്. സൗണ്ട് ഓപ്പറേറ്റർ അടക്കം മൈക്ക് എടുത്തുകൊടുക്കുന്നവർക്ക് വരയെയുള്ളവരുടെ അന്നും മുട്ടിപ്പോവില്ലേ. അങ്ങനെയുള്ളവരുടെ പ്രശ്നങ്ങൾ മനസിലാക്കി ഞാൻ സഹായിച്ചു.

ജയറാമോ ദിലീപോ ജയസൂര്യയോ നാദിഷർയോ ഒന്നുമല്ല ഞാൻ കൊടുത്ത പണം കൊണ്ടുപോകുന്നത്. ഒരു നേരം അന്നത്തിനായി ബുദ്ധിമുട്ടുന്നവർക്കാണ് ആ പണം ചെന്നു ചേരാൻ പോകുന്നത്. അതിവിടെ കൊടുത്തിട്ട് കാര്യമില്ല അവിടെ കൊടുക്കൂ എന്ന് പറയുന്നവരോട് താൻ പോകൂ എന്നേ എനിക്ക് പറയാൻ ഉള്ളൂ. അതിനെ സംബന്ധിച്ച് പറയുമ്‌ബോൾ വേദനയാണ്. എന്റെയുത്ത് വരുന്ന എല്ലാവരെയുമൊന്നും ഞാൻ സുഖിപ്പിച്ച് വിട്ടിട്ടില്ല. എനിക്ക് തീരാത്ത ഒരു ലിസ്റ്റ് ഉണ്ട്.’ -സുരേഷ് ഗോപി

കഴിഞ്ഞ മാസമാണ് മിമിക്രി ആർട്ട് അസോസിയേഷന് തന്റെ പുതിയ സിനിമയുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ നൽകിയത്. ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ‘എസ് ജി 255’ എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ അഡ്വാൻസിൽ നിന്നാണ് ഉറപ്പ് നൽകിയിരുന്ന തുക താരം സംഘടനയ്ക്ക് കൈമാറിയത്. നേരത്തെയും അദ്ദേഹം ഇത്തരത്തിൽ സഹായം നൽകിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.