നിൻ്റെ ചുരിദാറിനുള്ളിൽ എൻ്റെ കൈ പോലും കയറില്ല; വീഡിയോയിൽ കുടുംബ വിശേഷങ്ങൾ പങ്കു വച്ച് റിമി ടോമി 

അവതാരികയായി അഭിനയത്രിയായി , മേക്ക് ഓവറിലൂടെ എല്ലാവരെയും ഞെട്ടിച്ച ഗായികയാണ് റിമി ടോമി. തന്റെ കുടുംബത്തോടൊപ്പം ഉള്ള മനോഹരമായ നിമിഷങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് റിമി. 

Advertisements

ഇടപ്പള്ളിയിലെ വീട്ടിൽ റിമിയുടെ അമ്മ റാണി, സഹോദരി റീനു, സഹോദരിയുടെ മക്കളായ കുട്ടാപ്പി, കുട്ടിമണി എന്നിവ രോടൊപ്പം വൈകുന്നേരം ഒത്തുകൂടിയതിന്റെ രസകരമായ വീഡിയോ ആണ് ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിമിയുo അമ്മയും തമ്മിലുളള സൗഹൃദസംഭാഷണമാണ് ഈ വീഡിയോയിലെ ഏറ്റവും രസകരമായ ഭാഗം. അമ്മ ധരിച്ചിരിക്കുന്ന ചുരിദാർ കണ്ട് അത് തന്റേതാണോ എന്ന് റിമി ചോദിക്കുന്നുണ്ട്. ‘നിന്റെ ചുരിദാറിൽ എന്റെ കൈ പോലും കേറൂല്ല’ എന്നാണ് അമ്മ ഇതിന് മറുപടി നൽകുന്നത്.

സഹോദരിയുടെ മകൾ തന്നെ ‘അമ്മ’ എന്നാണ് വിളിക്കുന്നതെന്ന് റിമി വീഡിയോയിൽ പറയുന്നു. ‘കുട്ടിമണി എന്റെ മകളാണെന്ന് നിനക്ക് അറിയാമോ? വൈകാതെ നീ അത് അറിയും’ എന്ന് തമാശയായി സഹോദരിയോട് റിമി പറയുന്നുണ്ട്. കുട്ടാപ്പിയുടെ പാട്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.