റിമിടോമി വീണ്ടും വിവാഹിതയാകുന്നു; പ്രഖ്യാപനം ഫെയ്‌സ്ബുക്ക് ലൈവിലൂടെ; സസ്‌പെൻസിന് കാത്തിരിക്കാൻ ആരാധകർക്ക് മുന്നറിയിപ്പ്

കൊച്ചി: മലയാളികളുടെ പ്രിയ ഗായികയും നടിയും അവതാരികയുമായ റിമി ടോമി വീണ്ടും വിവാഹിതയാകുന്നതായി സോഷ്യൽ മീഡിയയിൽ പ്രചാരണം. കഴിഞ്ഞ ദിവസം റിമിടോമിയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും, അടുപ്പക്കാരും പ്രചരിപ്പിച്ച സന്ദേശമാണ് ഇപ്പോൾ റിമിയുടെ വിവാഹമാണ് എന്ന രീതിയിൽ പ്രചരിക്കുന്നത്. റിമി ടോമി ലൈവിൽ എത്തി ഒരു നിർണ്ണായക പ്രഖ്യാപനം നടത്തുമെന്നായിരുന്നു പ്രചാരണം. എന്നാൽ, എന്നാണ് ഈ പ്രഖ്യാപനം ഉണ്ടാകുക എന്ന പറഞ്ഞിരുന്നില്ല. അടുത്ത ഒരാഴ്ചയ്ക്കിടെ റിമി ഫെയ്‌സ്ബുക്കിലോ സോഷ്യൽ മീഡിയ അക്കൗണ്ടിലോ ലൈവിലെത്തുമെന്നും നിർണ്ണായ പ്രഖ്യാപനം നടത്തുമെന്നുമായിരുന്നു പ്രചാരണം. ഇതാണ് റിമി വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുകയാണ് എന്ന രീതിയിലുള്ള അഭ്യൂഹത്തിന് ഇടയാക്കിയിരിക്കുന്നത്.

Advertisements

റിമിയുമായി അടുത്ത വൃത്തങ്ങൾ കഴിഞ്ഞ ദിവസം റിമി ടോമി ഫെയ്‌സ്ബുക്ക് ലൈവിൽ എത്തുമെന്നു പറഞ്ഞിരുന്നു. റിമിയുടെ ജീവിതത്തിലെ ഏറെ നിർണ്ണായകമായ പ്രഖ്യാപനം നടത്തുന്നതിനു വേണ്ടിയാകും റിമി ലൈവിലെത്തുക എന്നായിരുന്നു അറിയിപ്പ്. എന്നാൽ, റിമി ലൈവിൽ ഇതുവരെ എത്താതെ വന്നതോടെയാണ് വിവാഹം സംബന്ധിച്ചുള്ള അഭ്യൂഹം സോഷ്യൽ മീഡിയയിൽ വൈറലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ റിമി വിവാഹിതയാകുകയും, വിവാഹ മോചനം നേടുകയും ചെയ്തിരുന്നു. മൂന്നു വർഷം മുൻപായിരുന്നു റിമിയുടെ വിവാഹ മോചനം. ഈ സാഹചര്യത്തിൽ ആരാണ് റിമിയെ വീണ്ടും വിവാഹം ചെയ്യാൻ പോകുന്നതെന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. സിനിമാ മേഖലയിൽ നിന്നു തന്നെയുള്ള ആളാണ് റിമിയുടെ വരനെന്നാണ് നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചാരണം ഉണ്ടായിരുന്നു. ഈ പ്രചാരണത്തിന്റെ ഭാഗമായി പല പേരുകളും പ്രചരിച്ചിരുന്നു. എന്നാൽ, ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

എന്നാൽ, വിവാഹ വാർത്തയോ ലൈവിൽ വരുന്നതു സംബന്ധിച്ചോ ഇതുവരെയും റിമിടോമിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ റിമിയുടെ ലൈവ് ഉണ്ടാകുമെന്നു മാത്രമാണ് റിമിയുടെ അടുത്ത സുഹൃത്തുക്കളിൽ ചിലർ പറയുന്നത്. എന്നാൽ, ഇത് എന്ത് കാരണത്തിനാണ് എന്നു വ്യക്തമാക്കാനാവില്ലെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിൽ റിമിയുടെ പുതിയ ലൈവിനു വേണ്ടി കാത്തിരിക്കകയാണ് ആരാധാകർ.

Hot Topics

Related Articles