റിഷഭ് പന്തിനെ പ്രകോപിപ്പിക്കാനായി ഹാരി ബ്രൂക്ക് : ഞാനൊക്കെ 55 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുണ്ട് , തനിക്ക് ആക്രാന്തം ഇല്ലെന്ന് പന്ത് !

ഹെഡിങ്‌ലി: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം കളി പൂര്‍ണമായും ഇന്ത്യക്ക് അനുകൂലമാക്കിയത് ഇംഗ്ലണ്ട് പേസര്‍മാര്‍ക്കെതിരായ റിഷഭ് പന്തിന്‍റെ കടന്നാക്രമണമായിരുന്നു.നാലാം ദിനം ആദ്യ സെഷനില്‍ 126-3 എന്ന സ്കോറില്‍ നില്‍ക്കെ മത്സരത്തില്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചത് റിഷഭ് പന്ത് ക്രീസിലെത്തിയപ്പോഴാണ്. നേരിട്ട മൂന്നാം പന്ത് തന്നെ ബൗണ്ടറി കടത്തിയ റിഷഭ് പന്ത് അടുത്ത പന്തില്‍ സിക്സ് പറത്തി നയം വ്യക്തമാക്കി.

Advertisements

മത്സരത്തില്‍ തകര്‍ത്തടിച്ച റിഷഭ് പന്തിനെ പ്രകോപിപ്പിക്കാനായി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പലവട്ടം ശ്രമിക്കുന്നതും കാണാമായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ ട്രിപ്പിള്‍ സെഞ്ചുറി നഷ്ടമാക്കിയത് ഹാരി ബ്രൂക്കിന്‍റെ പ്രകോപനമായിരുന്നു. അതുപോലെ റിഷഭ് പന്തിനെയും സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാരി ബ്രൂക്ക് പലവട്ടം വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിലൊരു സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. അത് ഇങ്ങനെയായിരുന്നു. എതാണ് നിങ്ങളുടെ അതിവേഗ സെഞ്ചുറി എന്നാണ് ബ്രൂക്ക് ഗില്ലിനോട് ചോദിച്ചത്, ടെസ്റ്റ് ക്രിക്കറ്റില്‍ 80-90 പന്തില്‍ നേടിയത് ആണെന്നായിരുന്നു ഇതിന് റിഷഭ് പന്തിന്‍റെ മറുപടി. ഞാനൊക്കെ 55 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെന്നും നിനക്കും ഇന്ന് അതിന് വേണമെങ്കില്‍ ശ്രമിക്കാമെന്നുമായിരുന്നു ഇതിന് ബ്രൂക്കിന്‍റെ മറുപടി. ഐപിഎല്ലില്‍ 55 പന്തില്‍ സെഞ്ചുറി അടിച്ചതാണ് ബ്രൂക്ക് പന്തിനെ ഓര്‍മിപ്പിച്ചത്.

Hot Topics

Related Articles