വിക്കറ്റ് കീപ്പർ അല്ലങ്കിൽ പന്തിനെ കളിപ്പിക്കരുത് : ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റിനെപ്പറ്റി മുൻ ഇന്ത്യൻ കോച്ച്

ലണ്ടൻ: വിക്കറ്റ് കീപ്പറായി നില്‍ക്കുന്നില്ലെങ്കില്‍ ഋഷഭ് പന്തിനെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കളിപ്പിക്കരുതെന്ന് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി.താരം ഫീല്‍ഡ് ചെയ്യുമ്ബോള്‍ പരിക്ക് വഷളാകാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ വിശ്രമം അനുവദിക്കണമെന്നും ശാസ്ത്രി പറഞ്ഞു. ജൂലായ് 23-ന് ഓള്‍ഡ് ട്രാഫോർഡിലാണ് നാലാം ടെസ്റ്റ്.

Advertisements

മത്സരത്തില്‍ പന്തിന് ഫീല്‍ഡ് ചെയ്യേണ്ടിവരും. അങ്ങനെ ഫീല്‍ഡ് ചെയ്യുകയാണെങ്കില്‍ അത് ആരോഗ്യത്തെ കൂടുതല്‍ മോശമാകും. ഗ്ലൗസ് ഉണ്ടെങ്കില്‍ കുറച്ചെങ്കിലും സംരക്ഷണം ലഭിക്കും. ഗ്ലൗസ് ഇല്ലാതായാല്‍ പരിക്ക് കൂടുതല്‍ വഷളാകും. അദ്ദേഹം കീപ്പിങ്ങും ബാറ്റിങ്ങും ചെയ്യേണ്ടതുണ്ട്. – രവി ശാസ്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലിന് പൊട്ടലുണ്ടെങ്കില്‍ പന്തിന് വിശ്രമം അനുവദിക്കണമെന്നും ശാസ്ത്രി പറഞ്ഞു. അദ്ദേഹത്തെ ഓവലില്‍ കളിപ്പിക്കണം. സുഖം പ്രാപിക്കാൻ ഏകദേശം ഒമ്ബത് ദിവസം ലഭിക്കും. – ശാസ്ത്രി പറഞ്ഞു.

പന്ത് നാലാം ടെസ്റ്റില്‍ കളിച്ചേക്കുമെന്നാണ് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച്‌ റയാൻ ടെൻ ഡൊഷേറ്റ് അടുത്തിടെ പ്രതികരിച്ചത്. ബാറ്ററായി മാത്രമായിരിക്കും താരം കളിക്കുകയെന്നും ഡൊഷേറ്റ് സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പന്തിന് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി രവി ശാസ്ത്രിയെത്തിയത്. ലോർഡ്സ് ടെസ്റ്റിന്റെ ആദ്യദിനമാണ് ഋഷഭ് പന്തിന്റെ വിരലിന് പരിക്കേറ്റത്. മത്സരത്തിന്റെ ബാക്കി ദിവസങ്ങളില്‍ താരം വിക്കറ്റ് കീപ്പറായി തുടർന്നിരുന്നില്ല. ധ്രുവ് ജുറലാണ് പകരം കീപ്പറായെത്തിയത്.

Hot Topics

Related Articles