ന്യൂസ് ഡെസ്ക് : വാഹനാപകടത്തെ തുടര്‍ന്ന് പരിക്കിന്റെ പിടിയിലായ ഋഷഭ് പന്ത് ഐപിഎലിന്റെ ഈ സീസണോടെ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്.2022 ഡിസംബറില്‍ ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്ക് സമീപമാണ് ഋഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിപ്പെട്ടത്. അപകടത്തില്‍ പന്തിന്റെ വലത് കാല്‍മുട്ടില്‍ ലിഗമെന്റിനും നെറ്റിയിലും പരിക്കേറ്റിരുന്നു.
അപകടത്തിന് ശേഷം ക്രിക്കറ്റില്‍ നിന്ന് പന്ത് വിശ്രമം എടുക്കുകയായിരുന്നു. ഐപിഎല്‍ 2024 ലേലത്തിനായി ഡല്‍ഹി ക്യാപിറ്റല്‍സ് ടേബിളില്‍ പന്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നവംബറിലെ ക്യാമ്ബിലും പന്ത് പങ്കെടുത്തിരുന്നു. അടുത്തിടെ സ്റ്റാര്‍ സ്പോര്‍ട്സുമായുള്ള സംഭാഷണത്തില്‍ പന്ത് തന്റെ അപകടത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ലോകത്ത് തന്റെ സമയം അവസാനിച്ചുവെന്ന് കരുതിയിരുന്നതായും അത് കൂടുതല്‍ ഗൗരവതരമായിരുന്നില്ല എന്നത് ഭാഗ്യമാണെന്നും താരം വെളിപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ജീവിതത്തില്‍ ആദ്യമായി ഈ ലോകത്തിലെ എന്റെ സമയം അവസാനിച്ചതായി എനിക്ക് തോന്നി. അപകടസമയത്ത് മുറിവുകള്‍ ഞാന്‍ അറിഞ്ഞു, പക്ഷേ അത് കൂടുതല്‍ ഗുരുതരമാകാതിരുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. ആരോ എന്നെ രക്ഷിച്ചതായി എനിക്ക് തോന്നി, എനിക്ക് സുഖം പ്രാപിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഡോക്ടറോട് ഞാന്‍ ചോദിച്ചു. 16-18 മാസങ്ങള്‍ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ തിരിച്ചുവരവിന്റെ സമയം കുറയ്ക്കാന്‍ എനിക്ക് കഠിനാധ്വാനം ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു,’ പന്ത് പറഞ്ഞു.