ഡല്‍ഹി: സ്ഥിരം നായകന് റിഷഭ് പന്തിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പുതിയ നായകനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരായ മത്സരത്തില്‍ അക്സര്‍ പട്ടേല്‍ ഡിസിയെ നയിക്കും. ടീമിന്റെ ഉപനായകനാണ് അക്സര്‍ പട്ടേല്‍. ഋഷഭ് പന്തിന് ബി സി സി ഐ ഒരു മത്സരത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് നടപടി.തുടര്‍ച്ചയായ മൂന്നാം തവണയും പിഴവ് വരുത്തിയതോടെയാണ് കടുത്ത നടപടിയിലേക്ക് ബി സി സി ഐ നീങ്ങിയത്.
വിലക്ക് കൂടാതെ പിഴയായി 30 ലക്ഷം രൂപയും അടക്കണം.ഋഷഭ് പന്തിനെ കൂടാതെ ഡല്‍ഹി ടീമിലെ മറ്റ് അംഗങ്ങള്‍ക്കും പിഴ ശിക്ഷയുണ്ട്. ഓരോരുത്തരും 12 ലക്ഷം രൂപ അടക്കണം. ഐ പി എല്‍ വ്യവസ്ഥ പ്രകാരം, ആദ്യ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കാണെങ്കില്‍ ക്യാപ്റ്റനില്‍ നിന്ന് 12 ലക്ഷം രൂപയാണ് പിഴ ഈടാക്കുക. രണ്ടാം തവണയും ഇതാവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ ഈടാക്കും. മൂന്നാം തവണയും ഇങ്ങനെ സംഭവിച്ചാല്‍ പിഴ കൂടാതെ വിലക്കും ഏര്‍പ്പെടുത്തും. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റിഷഭ് പന്തിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തിയതായി പ്രസ്താവനയിലൂടെയാണ് ബി സി സി ഐ അറിയിച്ചത്. ടീം നിലവില്‍ അഞ്ചാം സ്ഥാനത്താണ്.