റിയാദ് : ഫുട്ബോള്‍ കളിച്ച ശേഷം താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മക്കയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം അരീക്കോട് കിഴിശേരി വിളയില്‍ എളങ്കാവ് സ്വദേശി പാമ്പോടൻ നൗഫലാണ് മരിച്ചത്. നവാരിയ്യ എന്ന സ്ഥലത്തെ ഒരു വീട്ടില്‍ ദീർഘകാലമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. രാവിലെ സുഹൃത്തുക്കളുമൊത്ത് ഫുട്ബാള്‍ കളിച്ചു വന്നതിനു ശേഷം താമസസ്ഥലത്ത് വിശ്രമിക്കുന്നതിന്നിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ മരിച്ചു.
Advertisements