മക്കയിലെ താമസസ്ഥലത്ത് വെച്ച്‌ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി; ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ മലയാളി തീര്‍ഥാടക മരിച്ചു

റിയാദ്: ഹജ്ജിന് ശേഷം രോഗബാധിതയായി മരിച്ച മലയാളി തീർഥാടകയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി. കോഴിക്കോട് കാരന്തൂർ മർകസ് ഗ്രൂപ്പ്‌ വഴി ഹജ്ജിനെത്തിയ മലപ്പുറം എടപ്പാള്‍ പൊട്ടങ്കുളം സ്വദേശിനി റാബിഅയുടെ മൃതദേഹമാണ് മക്ക മസ്ജിദുല്‍ ഹറാമില്‍ കഴിഞ്ഞ ദിവസം മഗ്‌രിബിന് ശേഷം മയ്യിത്ത് നമസ്കരിച്ച ശേഷം നിരവധി ആളുകളുടെ സാനിധ്യത്തില്‍ മറവ് ചെയ്തത്.ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പില്‍ മക്കയിലെ താമസസ്ഥലത്ത് വെച്ച്‌ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഭർത്താവ് അബ്ദുല്ല കുട്ടി ഹാജിയും അവരോടൊപ്പം ഹജ്ജിന് എത്തിയിരുന്നു. മൃതദേഹത്തെ ഹജ്ജ് ഗ്രൂപ്പ്‌ ലീഡർമാരായ കൂറ്റമ്ബാറ അബ്ദുറഹ്മാൻ ദാരിമി, മുഹമ്മദലി സഖാഫി വള്ളിയാട് തുടങ്ങിയവർ അനുഗമിച്ചു.

Advertisements

മക്കള്‍: ഇസ്മാഈല്‍, ആഇഷാബി, ശറഫുദ്ധീൻ, റസിയ, ഹനാൻ, ഖദീജ. മരുമക്കള്‍: തസ്‌ലീമ, അബ്ദു നാസർ, മുഫീദ, മുഹമ്മദ്‌ ഷഫീഖ്, മുഫസ്സില്‍. മരണാനന്തര നിയമക്രമങ്ങളില്‍ ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള നടപടികള്‍ പൂർത്തിയാക്കുന്നതിന് ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ ഭാരവാഹികളായ ജമാല്‍ കക്കാട്, റഷീദ് അസ്ഹരി, ഷാഫി ബാഖവി, ഹനീഫ് അമാനി, സുഹൈർ കോതമംഗലം, കബീർ പറമ്ബില്‍പീടിക, ഫിറോസ് സഅദി, അലി പുളിയക്കോട് തുടങ്ങിയവർ നേതൃത്വം നല്‍കി. മരണവിവരം അറിഞ്ഞ് ഖത്തറില്‍ നിന്നെത്തിയ മക്കളും സഹോദരങ്ങളും ബന്ധുക്കളും കൂടെ ഹജ്ജിന് എത്തിയവരുമായ ഒട്ടേറെ പേർ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.