പ്രായം പരിഗണിക്കണമെന്ന് പ്രതി, സമൂഹത്തെ നശിപ്പിക്കാൻ പദ്ധതിയെന്ന് എൻഐഎ; റിയാസ് അബൂബക്കറിനുള്ള ശിക്ഷാവിധി നാളെ

കൊച്ചി: കേരളത്തില്‍ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസില്‍ പ്രതി റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ വിധിക്കും. കേസില്‍ ഇരു വിഭാഗങ്ങളുടേയും വാദം പൂർത്തിയായി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രതി ആസൂത്രണം ചെയ്തതെന്നും എൻഐഎ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രതിയുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇരു വിഭാഗത്തിന്റേയും വാദം പൂർത്തിയായ കേസില്‍ ശിക്ഷ നാളെ വിധിക്കും.

Advertisements

കേസില്‍ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊച്ചി എൻ ഐ എ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇയാള്‍ക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. യു എ പി എ 38, 39, ഐ പി സി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐ എസ് കേസിൻ്റെ ഭാഗമായാണ് ഈ കേസും ഉള്ളത്. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2018 മെയ് 15നാണ് എൻ ഐ എ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടന പരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങള്‍ വഴി ശ്രമം നടത്തി എന്നുമാണ് എൻ ഐ എ കുറ്റപത്രത്തില്‍ പറഞ്ഞത്. യു എ പി എയിലെ സെക്ഷൻ 38, 39 വകുപ്പുകളും ഗൂഡാലോചനയുമടക്കമുള്ള കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് കൊച്ചി എൻ ഐ എ കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്.

Hot Topics

Related Articles