പത്തനംതിട്ട: ബ്രൂവറി അുനമതിയില്‍ കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി രംഗത്ത്. പുതിയ മദ്യനയം എൽഡിഎഫില്‍ ചർച്ച ചെയ്യണമായിരുന്നു. അത് ചർച്ച ചെയ്യാതെ എക്സൈസ് മന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുത്തത് ശരി അല്ല. പദ്ധതിയുടെ ഗുണദോഷങ്ങള്‍ എല്‍ഡിഎഫില്‍ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. നേരിട്ട് മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുപോയി തീരുമാനമെടുത്തത് ശരിയായില്ല. എല്‍ഡിഎഫ് കണ്‍വീനർക്കെതിരെയും ആർജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീ്സ് ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചു.
നിലവിലെ എല്‍ഡിഎഫ് കണ്‍വീനർ മുൻ എക്സൈസ് മന്ത്രി ആയിരുന്ന ആളാണ്. ടി.പി രാമകൃഷ്ണന് നടപടിക്രമങ്ങള്‍ അറിയാത്തതു അല്ല. ബ്രൂവറി ചർച്ച ചെയ്യാൻ ഞായറാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരുമെന്നുംആർജെഡി നേതൃത്വം വ്യക്തമാക്കി. പാർട്ടിക്ക് മന്ത്രി ഇല്ലാത്തതിനാല്‍ മന്ത്രിസഭ യോഗത്തില്‍ അഭിപ്രായം പറയാൻ ആയില്ലെന്നും ആര്‍ജെഡി നേതൃത്വം പറഞ്ഞു. ബ്രുവറിക്കെതിരെ എതിർപ്പ് ഉയർത്തുന്ന എല്‍ഡിഎഫിലെ മൂന്നാം കക്ഷിയാണ് ആര്‍ജെഡി.