ഇടുക്കി: റോഡ് വികസനം വന്നതോടെ ആകെയുണ്ടായിരുന്ന കിടപ്പാടം നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ് ഏലപ്പാറയിലെ ഒരു കുടുബം
ഏലപ്പാറ ഒന്നാം മൈലിൽ താമസിക്കുന്ന കവിതാ ഭവനിൽ എസ് വിജയകുമാറിന്റെ വീടാണ്അപകടാവസ്ഥയിലായത്
മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടിന് മുൻ വശത്തെ പാറ പൊട്ടിച്ചതോടെയാണ് വീട് വീണ്ടുകീറിയത് കൂടാതെ വീട്ടിലേക്ക് കയറി ചെല്ലുന്ന വഴിയും നഷ്ടമായി .
ഏലപ്പാറ ഒന്നാം മൈൽ ലിൽ കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ നിന്ന് 15 മീറ്റർ റോളം ദൂരത്തിൽ റോഡിന് മുകൾ വശത്തായാണ് വിജയകുമാറിന്റെ വീട് സ്ഥിതി ചെയ്യുന്നത് . മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടിന്റെ താഴ് ഭാഗത്ത പാറ പൊട്ടിച്ച നീക്കിയതാ ടെയാണ് വീട് അപകടാവസ്ഥയിലായത് എന്ന് ഈ കുടുബം പറയുന്നത് . വീടിന്റെ ഭിത്തി ഉൾപെടെ വീണ്ടുകീറി താമസയോഗ്യമല്ലാതായി മാറിയതായും വീട്ടിലേക്ക് കടന്നുചെല്ലുന്ന ഏക വഴി ഇല്ലാതായതായും ഇവർ പറയുന്നു.
റോഡ് നിർമ്മാണത്തിനായി പാറ ആദ്യം പൊട്ടിച്ച സമയത്ത് തന്നെ റോഡ് നിർമ്മാണം ഏറ്റെടുത്ത കരാറുകാരുമായി വീട് അപകടാവസ്ഥയിലായ വിവരം പറഞ്ഞിരുന്നതാണന്നും ഇതിന് മറുപടിയായി വീട്ടിലേക്ക് കയറി ചെല്ലുന്ന വഴിയും അപകടാവസ്ഥയിലായ വീട് നന്നാക്കി നൽകാമെന്ന് പറഞ്ഞതായും പറയുന്നു . എന്നാൽ ഇതിൽ നടപടി ഉണ്ടാകാതെ വന്നതേടെ പൊതുമരാമത്തിലും താലൂക്കിലും ‘ ത്രിതല പഞ്ചായത്തിലും ജില്ല ഭരണകൂടത്തിന് ഉൾപെടെ പരാതികൾ നൽകിയിട്ടും നാളിതു വരെ നടപടി ഒന്നുമുണ്ടായില്ല എന്നും പറഞ്ഞു .
നിലവിൽ വീട്ടിലേക്ക് കയറി ചെല്ലാൻ സുഗമമായ രീതിയിൽ റോഡ് ഇല്ലാത്തതിനാൽ സ്കൂൾ വിദ്യാർത്ഥികളായ മക്കളും കൂലിവേലക്ക് പോകുന്ന ഭാര്യ ഉൾപെടെ അപകടകരമായ സാഹചര്യത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്നും കഴിഞ്ഞ ദിവസം തന്റെ മകൾക്ക് കാൽ വഴുതി വീണ് ഗുരുതര പരിക്ക് ഏറ്റതായും ഇവർ പറയുന്നു തങ്ങളുടെ ദുരിതാവസ്ഥ മനസിലാക്കി ഈ വിഷയത്തിൽ അധികൃതർ തങ്ങൾക്ക് അനുകൂല നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് മുൻപോട്ട് വെയ്ക്കുന്നത്