ഉപ്പുതറ: വളകോട്- പരപ്പ് റോഡാണ് ടാറിംഗും കോൺക്രീറ്റും കഴിഞ്ഞ ഉടനെ വാട്ടർ അഥോറിറ്റി കുത്തിപ്പൊളിച്ചത്.
വളകോട്- പരപ്പ് റോഡ് കോടികൾ മുടക്കിയാണ് ആധുനീക നിലവാരത്തിൽ നിർമ്മിച്ചത്. റോഡിന്റെ ടാറിംഗും കോൺക്രീറ്റും കഴിഞ്ഞതിന് പിന്നാലെയാണ് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. പൈപ്പിന്റെ അറ്റകുറ്റപണിക്കായാണ് റോഡ് കുത്തിപ്പൊളിച്ചത്. റോഡ് നിർമ്മാണത്തിന്റെ തുടക്കത്തിൽ തന്നെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയോ കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയോ വേണമെന്ന് പൊതുമരാമത്ത് എ ഇ വാട്ടർ അഥോറിറ്റി എ ഇ ക്ക് കത്ത് നൽകിയിരുന്നതാണ്. എന്നാൽ വാട്ടർ അഥോറിറ്റി മുഖവിലക്കെടുത്തില്ല. റോഡിന്റെ ബി എം ചെയ്തപ്പോൾ തന്നെ പൈപ്പ് പൊട്ടിയൊലിച്ചിരുന്നു.ഇതിന്റെ ആദ്യ കുറ്റപ്പണി നടത്തിയപ്പോൾ അടുത്ത ഭാഗം പൊട്ടി. തത്കാലം റോഡ് പണി നിർത്തി പൈപ്പ് മാറാൻ സമയം നൽകിയെങ്കിലും വാട്ടർ അഥോറിറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ല. റോഡിന്റെ ടാറിംഗ് പൂർത്തിയാകുകയും സൈഡ് കോൺക്രീറ്റ് കൂടി പൂർത്തിയായപ്പോൾ വീണ്ടും പൈപ്പ് പൊട്ടി. ഇതിന്റെ അറ്റകുറ്റപ്പണി തീർക്കാനായാണ് റോഡിപ്പോൾ കുത്തിപ്പൊളിച്ചു കൊണ്ടിരിക്കുന്നത്.നിലവിൽ ബൂസ്റ്റർ ടാങ്കിലേക്ക് പോകുന്ന പൈപ്പ് പൊട്ടി ജലം പാഴാക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇത് കാരണം മേച്ചേരി ക്കട ഭാഗത്ത് കുടിവെള്ളം എത്താതായിട്ട് മാസങ്ങളായി. ഇതോടെകോടികൾ മുടക്കി നിർമ്മിച്ച റോഡാണ് സഞ്ചാരയോഗ്യമല്ലാതാക്കാൽ പോകുന്നത്.
റോഡ് പണിതീർന്നതിന് പിന്നാലെ വാട്ടർ അഥോറിറ്റി റോഡ് കുത്തിപ്പൊളിച്ചു
Advertisements