കോഴിക്കോട്: മാവൂരില്‍ സ്വന്തം വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച യുവാവ് പിടിയില്‍. പുനത്തില്‍ പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രകാശന്റെ മകന് സിനീഷാണ് പൊലീസിന്റെ പിടിയിലായത്.വെള്ളിയാഴ്ച വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടില്‍ കള്ളന് കയറി എന്ന് തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമം നടത്തി. രണ്ട് തവണയായി അൻപതിനായിരം രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്.
വീടിന്റെ പിന്‍വശത്തെ ഗ്രില്ല് തകര്‍ത്ത് പ്രതി അകത്ത് കയറുകയായിരുന്നു. പത്ത് ഇഞ്ച് സൈസുള്ള ഷൂ ധരിക്കുകയും, മുറികളില്‍ മുളകുപൊടി വിതറുകയും ചെയ്തിരുന്നു . വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.
പോലീസ് എത്തി നടത്തിയ അന്വേഷണത്തിൽ മകൻ തന്നെയാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.