ഒരുക്കങ്ങൾ പൂർത്തിയായി; റോബിൻ – ആരതി വിവാഹം നാളെ

ബിഗ് ബോസ് മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. ഷോയ്ക്ക് അകത്തും പുറത്തും റോബിൻ ഒരുപോലെ വൈറലായി. പിന്നീട് ഉദ്‌ഘാടന വേദികളിലും തിളങ്ങുന്ന താരമായി. ഒരിക്കല്‍ റോബിന്റെ അഭിമുഖം എടുക്കാൻ അപ്രതീക്ഷിതമായി എത്തിയ അവതാരകയും, യുവ സംരംഭകയുമായ ആരതി പൊടിയുമായുള്ള പ്രണയം ഇപ്പോള്‍ വിവാഹത്തിലേക്ക് അടുക്കുകയാണ്. നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം.

Advertisements

ഇപ്പോള്‍ വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും വൈറലാകുകയാണ്. നടി അഹാനയുടെ സഹോദരിയും സോഷ്യല്‍ മീഡിയ താരവുമായ ദിയയുടെ വിവാഹത്തിനാണ് പവിത്രപ്പട്ടിനെക്കുറിച്ച്‌ താൻ ആദ്യം കേള്‍ക്കുന്നത് എന്നും അന്നു തന്നെ ആരതിക്കു വേണ്ടി അത് തമ്മള്‍ പ്ലാൻ ചെയ്തതായും റോബിൻ പറഞ്ഞു. ദിയയുടെ വിവാഹസാരി ഡിസൈൻ ചെയ്ത എംലോഫ്റ്റ് തന്നെയാണ് ആരതിയുടെ വിവാഹസാരിയും ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ട് സാരി ചെയ്ഞ്ച് ആണ് തനിക്കുള്ളതെന്നും ആരതി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ഓഡി കാർ ആണ് ആരതിക്ക് വിവാഹ സമ്മാനമായി അച്ഛൻ നല്‍കിയത്. കാർ ഡെലിവറി സ്വീകരിക്കാനായി അച്ഛനൊപ്പം ആരതിയും റോബിനും എത്തുന്ന വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. ക്ഷേത്രത്തിലെ താലികെട്ട് ചടങ്ങ് ഉള്‍പ്പെടെ മറ്റെല്ലാ ഫങ്ഷനും തീർത്തും പ്രൈവറ്റ് ആയിരിക്കും എന്നും റോബിൻ പ്രത്യേകം അറിയിച്ചു. വീഡിയോ കവറേജിന് കോണ്‍ട്രാക്‌ട് കൊടുത്തിട്ടുണ്ടെന്നും അനുവാദം കൂടാതെയുള്ള വീഡിയോ കവറിങ് കോപ്പിറൈറ്റ് പരിധിയില്‍ പെടുമെന്നും മറ്റു പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് മുൻകൂട്ടി പറയുന്നതെന്നും റോബിൻ കൂട്ടിച്ചേർത്തു. വിവാഹശേഷം മാധ്യമങ്ങള്‍ക്ക് ബൈറ്റ് നല്‍കുമെന്നും റോബിൻ അറിയിച്ചു.

Hot Topics

Related Articles