ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ തകര്‍പ്പന്‍ വിജയത്തിന് ശേഷം ചിരവൈരികളായ പാകിസ്താനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം. ക്ലാസിക് പോരാട്ടത്തിന് മുന്നോടിയായി പാകിസ്താനെതിരെ ഇന്ത്യ സര്‍പ്രൈസ് നീക്കത്തിന് ഒരുങ്ങുന്നുവെന്നുള്ള അഭ്യൂഹങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുകയാണ്. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എത്താനാണ് സാധ്യതയെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ജസ്പ്രീത് ബുംറയുടെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സഞ്ജന ഗണേശന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ജസ്പ്രീത് ടോസ് ചെയ്യുന്നത് കാണുന്നതിനായി കാത്തിരിക്കുകയാണെന്നാണ് സഞ്ജന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഈ പോസ്റ്റ് അതിവേഗം വൈറലാവുകയും ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു. ക്യാപ്റ്റന്‍ രോഹിത് പാകിസ്താനെതിരെ കളിക്കാന്‍ സാധ്യതയില്ലെന്നും പകരം ബുംറ ടീമിന്റെ നായകനാവുമെന്നുമാണ് ഈ പോസ്റ്റ് അര്‍ത്ഥമാക്കുന്നതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ രോഹിത്തിന്റെ തോളില്‍ പന്ത് തട്ടിയിരുന്നു. ഇതിന് പിന്നാലെ റിട്ടയര്‍ഡ് ഹര്‍ട്ടായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങുകയാണ് ചെയ്തത്. ഇതോടെ താരത്തിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളും അഭ്യൂഹങ്ങളും ഉയര്‍ന്നു. രോഹിത്തിന് വിശ്രമം നല്‍കിയാല്‍ വൈസ് ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദ്ദിക് അല്ല ബുംറയായിരിക്കും പാകിസ്താനെതിരായ നിർണായക പോരാട്ടത്തില്‍ നീലപ്പടയുടെ നായകനായി എത്തുകയെന്നാണ് ചർച്ചകള്‍.