രോഹിത് തൻ്റെ അവസാന ടെസ്റ്റ് കളിച്ച് കഴിഞ്ഞു ! വിമർശനം വ്യക്തമാക്കി സുനിൽ ഗവാസ്കർ

സിഡ്നി : മെല്‍ബണില്‍ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ രോഹിത് ശർമ്മ തൻ്റെ അവസാന ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കർ.സിഡ്‌നി ടെസ്റ്റില്‍ വിശ്രമിക്കാനുള്ള ശർമയുടെ തീരുമാനം തൻ്റെ ടെസ്റ്റ് കരിയറിൻ്റെ അവസാനം അടയാളപ്പെടുത്തുകയാണ് എന്ന് ഗവാസ്‌കർ അഭിപ്രായപ്പെട്ടു.ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് അടുത്ത ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് സൈക്കിളിനായി തയ്യാറെടുക്കുകയാണെന്നും ആ പദ്ധതിയില്‍ രോഹിത് ഇല്ല എന്നും ഗവാസ്‌കർ പറഞ്ഞു.”ഇന്ത്യ ഡബ്ല്യുടിസി ഫൈനലിലേക്ക് യോഗ്യത നേടിയേക്കില്ല, സെലക്ടർമാർ ദീർഘകാല ആസൂത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മെല്‍ബണ്‍ രോഹിതിൻ്റെ അവസാന ടെസ്റ്റ് ആയിരിക്കാം,” ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സില്‍ പറഞ്ഞു.

Advertisements

Hot Topics

Related Articles