ലഖ്നൗ : ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും തോറ്റ് മുംബൈ. പരിക്കേറ്റ രോഹിത്ത് ശർമ്മ ഇല്ലാതെ ഇറങ്ങിയ മുംബൈയാണ് തോറ്റത്. ലഖ്നൗവിന് എതിരെ 12 റണ്ണിനാണ് മുംബൈയുടെ തോൽവി. സ്കോർ : ലഖ്നൗ ; 203/8. മുംബെ : 191/5.
ലക്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവിനെ മിച്ചല്‍ മാര്‍ഷ് (31 പന്തില്‍ 60), എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 53) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടമായി. മുംബൈക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് വീഴ്ത്തി. മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച തുടക്കമാണ് ലക്‌നൗവിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മാര്‍ഷ് – മാര്‍ക്രം സഖ്യം 76 റണ്‍സ് ചേര്‍ത്തു. വിഘ്‌നേഷാണ് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. മാര്‍ഷിനെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു താരം. രണ്ട് സിക്‌സും ഒമ്ബത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. പിന്നാലെയെത്തിയ നിക്കോളാസ് പുരാന്‍ (12), റിഷഭ് പന്ത് (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇരുവരും ഹാര്‍ദിക് പാണ്ഡ്യക്ക് വിക്കറ്റ് നല്‍കുകയായിരുന്നു. ഇതോടെ മൂന്നിന് 107 എന്ന നിലയിലായി ലക്‌നൗ. പിന്നീട് മാര്‍ക്രം – ആയുഷ് ബദോനി (19 പന്തില്‍ 30) സഖ്യം 41 റണ്‍സ് കൂട്ടിചേര്‍ത്തു. 16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ബദോനിയെ അശ്വനി കുമാര്‍ പുറത്താക്കി.
വൈകാതെ മാര്‍ക്രമിനെ ഹാര്‍ദിക്കും മടക്കി. നാല് സിക്‌സും രണ്ട് ഫോറും നേടിയ മാര്‍ക്രം, രാജ് ബാവയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ഡേവിഡ് മില്ലറിന്റെ (14 പന്തില്‍ 27) ഇന്നിംഗ്‌സാണ് ലക്‌നൗവിന്റെ സ്‌കോര്‍ 200 കടത്തിയത്. അബ്ദുള്‍ സമദ് (4), ആകാശ് ദീപ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷാര്‍ദുല്‍ താക്കൂര്‍ (5), ആവേഷ് ഖാന്‍ (2) പുറത്താവാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി പാണ്ഡ്യ അഞ്ചും , ബോൾട്ടും അശ്വിനി കുമാറും , വിഘ്നേഷ് പുത്തൂരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങ് ആരംഭിച്ച മുംബൈയെ ആദ്യം തന്നെ ആകാശ് ദീപ് ഞെട്ടിച്ചു. സ്കോർ 11 ൽ നിൽക്കെ വിൽജാക്സിനെ (5) ആകാശ് ദീപ് രവി ബിഷ്ണോയിയുടെ കയ്യിൽ എത്തിച്ചു. സഹ ഓപ്പണർ റിയാൻ റിക്കിൾട്ടണ്ണിനെ (10) ശാൽദൂർ താക്കൂർ രവി ബിഷ്ണോയിയുടെ കയ്യിൽ എത്തിച്ചു. ഈ സമയം സ്കോർ ബോർഡിൽ 17 റൺ മാത്രമാണ് ഉണ്ടായിരുന്നത്. നമാൻ ധിറും (46) , സൂര്യയും (67) ചേർന്ന് മുംബൈ ആരാധകർക്ക് പ്രതീക്ഷ നൽകി. എന്നാൽ , സ്കോർ 86 ൽ നിൽക്കെ നമാനെ വീഴ്ത്തി റാത്തി മുംബൈയെ ഞെട്ടിച്ചു. സൂര്യ ക്രീസിൽ നിന്നപ്പോൾ എല്ലാം മുംബൈയ്ക്ക് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു.
എന്നാൽ , സ്കോർ 152 ൽ നിൽക്കെ സൂര്യയെ വീഴ്ത്തി ആവേശ് ഖാൻ മുംബൈയ്ക്ക് തിരിച്ചടി നൽകി. ആവേശിൻ്റെ പന്തിൽ അബ്ദുൾ സമദ് ക്യാച്ച് എടുത്താണ് സൂര്യ പുറത്തായത്. പിന്നാലെ , തിലക് വർമ്മ റിട്ടയേഡ് ഔട്ട് ആയി. 23 പന്തിൽ 25 റണ്ണാണ് തിലക് നേടിയത്. പാണ്ഡ്യ (28) മിച്ചൽ സാൻ്റ്നർ (2) എന്നിവർ പുറത്താകാതാതെ നിന്നു. താക്കൂറും , ആകാശ് ദീപും , ആവേശ് ഖാനും , രാത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരിക്കേറ്റ രോഹിത് ശർമ മുംബൈയ്ക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയില്ല.