ന്യൂസ് ഡെസ്ക് : ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ ശ്രദ്ധേയമായ തിരിച്ചുവരവാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നടത്തിയത്.ഒരു കളി അവശേഷിക്കുന്ന പരമ്പരയില്‍ 3-1 നിലയില്‍ പരമ്ബരയും ഇന്ത്യ സ്വന്തമാക്കി. ബാസ്ബോള്‍ കാലഘട്ടത്തിലെ ഇംഗ്ലണ്ടിൻ്റെ ആദ്യ പരാജയം കൂടിയാണ് ഈ പരമ്പര.
ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം, വമ്പൻ താരങ്ങളുടെ പേരുകള്‍ മുഴങ്ങിക്കേട്ടില്ലെങ്കിലും, സമ്മർദ്ദത്തെ മനോഹരമായി കൈകാര്യം ചെയ്യുന്ന ഒരുകൂട്ടം യുവതാരങ്ങളുടെ ഗംഭീര പ്രകടനം ഉയർന്നു വന്നിരുന്നു. താരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിലും ഫീല്‍ഡിലെ തന്ത്രങ്ങള്‍ മെനയുന്നതിലും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പങ്കും പ്രശംസിക്കപ്പെട്ടു.നാലാം ടെസ്റ്റിലെ വിജയത്തോടെ രോഹിത് ശർമ്മ തന്റെ കരിയറിലെ മറ്റൊരു നേട്ടത്തിനുകൂടി സാക്ഷിയായി. ഇതോടെ ടെസ്റ്റ് മത്സരങ്ങിലെ ക്യാപ്റ്റനെന്ന നിലയില്‍ സുനില്‍ ഗവാസ്കറുടെ വിജയങ്ങളുടെ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് രോഹിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
15 മത്സരങ്ങളില്‍ നിന്ന് 9 വിജയം നേടിയാണ് രോഹിത്, ഇതിഹാസ താരത്തിന്റെ റെക്കോർഡിനൊപ്പം എത്തിയത്. 47 മത്സരങ്ങളില്‍ നിന്നാണ് ഗവാസ്കർ 9 വിജയം നേടിയത്.68 മത്സരങ്ങളില്‍ നിന്ന് 40 വിജയങ്ങളുമായി വിരാട് കോഹ്ലിയാണ് മുന്നില്‍. 60 മത്സരങ്ങളില്‍ നിന്ന് 27 വിജയം സ്വന്തമാക്കിയ എംഎസ് ധോണിയാണ് കോഹ്ലിക്ക് പിന്നില്‍. സൗരവ് ഗംഗുലി 49 മത്സരങ്ങളില്‍ നിന്ന് 21 വിജയങ്ങള്‍), മുഹമ്മദ് അസ്ഹറുദ്ദീൻ (47 മത്സരങ്ങളില്‍ നിന്ന് 14 വിജയങ്ങള്‍), എന്നിവരാണ് രോഹിതിന് മുന്നിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം മാർച്ച് 7ന് രാവിലെ 9.30ന് ധർമശാലയില്‍ നടക്കും. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.അഞ്ചാം ടെസ്റ്റിലും രാഹുല്‍ കളിക്കുന്നില്ലെങ്കില്‍ കർണാടക താരം ദേവ്ദത്ത് പടിക്കലിന് അവസരം ലഭിക്കുമെന്നാണ് സൂചന. രജത് പാട്ടിദാറിന്റെ മോശം ഫോം പടിക്കലിന് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ടുകള്‍. അതിനിടെ പേസർ ജസ്പ്രീത് ബുമ്രയും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനും സാധ്യതയുണ്ട്. തുടർച്ചയായ മത്സരക്രമം പരിഗണിച്ചാണ് നാലാം ടെസ്റ്റില്‍ ബുമ്രയ്ക്ക് വിശ്രമം നല്‍കിയത്.