രോഹിത്ത് ഈ ഫോമില്‍ ഉള്ളപ്പോള്‍ തടയുക പ്രയാസമാണ് ; വിജയത്തിൻ്റെ ക്രഡിറ്റ് രോഹിത്തിന് : രോഹിത്ത് ശർമ്മയെ പ്രശംസിച്ച് മിച്ചൽ മാർഷ്

ന്യൂസ് ഡെസ്ക് : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച്‌ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചല്‍ മാർഷ്. രോഹിത് ശർമ്മയുടെ ബാറ്റിംഗ് പ്രകടനം അവിശ്വസനീയമായിരുന്നു എന്നും അദ്ദേഹം ഈ ഫോമില്‍ ഉള്ളപ്പോള്‍ തടയുക പ്രയാസമാണെന്നും മാർഷ് പറഞ്ഞു.

Advertisements

രോഹിത് ശർമ്മ ഓസ്ട്രേലിയക്ക് എതിരെ 42 പന്തില്‍ നിന്ന് 92 റണ്‍സ് അടിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഈ പരാജയം നിരാശാജനകമാണ്. ക്രിക്കറ്റ് കളിയില്‍ അത് സംഭവിക്കും. 

40 ഓവറുകളില്‍ ചെറിയ മാർജിനുകള്‍ മതി. ഇന്ത്യ ഇന്ന് മികച്ച ടീമായിരുന്നു, രോഹിത് മികച്ച കളിക്കാരനാണ്. അദ്ദേഹം ഈ ഫോമില്‍ ഉണ്ടാകുമ്ബോള്‍ കാര്യങ്ങള്‍ എളുപ്പമല്ല. രോഹിത് ഇന്നത്തെ ജയത്തില്‍ ക്രെഡിറ്റ് അർഹിക്കുന്നു.” മാർഷ് പറയുന്നു.”ഇന്ത്യയുടെ ബൗളർമാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മാർഷ് മത്സര ശേഷം പറഞ്ഞു.

Hot Topics

Related Articles