മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ്.തീര്‍ത്തും അപ്രതീക്ഷിതമായാണ് മുംബൈ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് തിരികെ എത്തിച്ചത്. ഇതിന് പിന്നാലെ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക്കിന് ചുമതല നല്‍കുകയും ചെയ്തു. അഞ്ച് തവണ മുംബൈയെ കിരീടം ചൂടിച്ച രോഹിത്തിനോട് അനുവാദം പോലും ചോദിക്കാതെയാണ് നായകസ്ഥാനത്ത് നിന്ന് മാറ്റിയത്.
ഇതില്‍ രോഹിത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നെങ്കിലും പരസ്യ പ്രതികരണത്തിലേക്ക് അദ്ദേഹം പോയിരുന്നില്ല. മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയപ്പോഴും ഇന്ത്യയുടെ നായകസ്ഥാനത്ത് തുടരാന്‍ രോഹിത്തിനായി. വരുന്ന ടി20 ലോകകപ്പിലും ഇന്ത്യയുടെ നായകനായി രോഹിത്തുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ എല്ലാവരേയും ഞെട്ടിക്കാന്‍ രോഹിത്തിനായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഹിത് ശര്‍മയും മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് ടീം മാനേജ്‌മെന്റ് വൃത്തങ്ങള്‍ പറയുമ്ബോഴും പരസ്യമായി പോര്‍മുഖം തുറന്നിരിക്കുകയാണ് രോഹിത്. മുംബൈ ഇന്ത്യന്‍സിനെ സാമൂഹ്യ മാധ്യമങ്ങളില്‍ രോഹിത് അണ്‍ഫോളോ ചെയ്താണ് തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ നായകസ്ഥാനം ഏറെക്കുറെ ഉറപ്പാക്കിയ ശേഷമാണ് രോഹിത് ഇത്തരമൊരു പ്രതികരണം നടത്തിയതെന്നതാണ് ശ്രദ്ധേയം.
ട്വിറ്ററിലടക്കം മുംബൈയെ രോഹിത് അണ്‍ഫോളോ ചെയ്തിട്ടുണ്ട്. രോഹിത്തിനെ സംബന്ധിച്ച് മുംബൈ ചെയ്തത് അംഗീകരിക്കാനാവാത്ത കാര്യമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം നയിച്ചിട്ടും കപ്പിലേക്കെത്താന്‍ മുംബൈക്കായിരുന്നില്ല. എന്നാല്‍ രോഹിത് ശര്‍മ വന്നതിന് ശേഷമാണ് അഞ്ച് കിരീടം മുംബൈ നേടിയത്. മുംബൈക്ക് ഇന്നത്തെ പ്രതാപം നേടിക്കൊടുത്തത് രോഹിത് ശര്‍മയാണ്. പക്ഷെ അതിന്റെ പരിഗണനയൊന്നും നല്‍കാതെയാണ് മുംബൈ രോഹിത്തിനെ തഴഞ്ഞത്.