അസിസ്റ്റുമായി റൊണാൾഡോ മിന്നി : പ്രീ ക്വാർട്ടർ ഉറപ്പിച്ച്  പോർച്ചുഗൽ 

ബെർലിൻ : യൂറോകപ്പ് ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ തുർക്കിയെ തോല്‍പ്പിച്ചുകൊണ്ട് പോർച്ചുഗലും റൊണാള്‍ഡോയും പ്രീക്വാർട്ടർ ഉറപ്പിച്ചു.  മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് വിജയിച്ചു കൊണ്ടാണ് പോർച്ചുഗല്‍ ഗ്രൂപ്പ് ഘട്ടം കടക്കും എന്ന് ഉറപ്പിച്ചത്. ആദ്യ മത്സരത്തില്‍ പോർച്ചുഗല്‍ ചെക്ക് റിപ്പബ്ലിക്കിനെയും തോല്‍പ്പിച്ചിരുന്നു.  തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലർത്തിയാണ് പോർച്ചുഗല്‍ വിജയിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു അസിസ്റ്റുമായി മികച്ച പ്രകടനം നടത്തി. ഇരുപത്തിയൊന്നാം മിനിറ്റില്‍ ഇടതുഭാഗത്തുനിന്ന് നുനോ മെൻഡസ് നല്‍കിയ പാസ് ലക്ഷത്തില്‍ എത്തിച്ചുകൊണ്ട് ബർണാഡോ സില്‍വയാണ് പോർച്ചുഗലിന് ലീഡ് നല്‍കിയത്. 

Advertisements

28ആം മിനിറ്റില്‍ തുർക്കിയുടെ ഒരു അബദ്ധത്തില്‍ നിന്ന് വന്ന സെല്‍ഫ് ഗോള്‍ പോർച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കി. ഈ ടൂർണമെന്റിലെ ആറാമത്തെ സെല്‍ഫ് ഗോള്‍ ആണ് ഇത്. രണ്ടാം പകുതിയിലും മികച്ച പ്രകടനം തുടർന്ന പോർച്ചുഗല്‍ 56ആം മിനിറ്റില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസിലൂടെ മൂന്നാം ഗോള്‍ നേടി. റൊണാള്‍ഡോ ഗോള്‍മുഖത്ത് വെച്ച്‌ നല്‍കിയ അസിസ്റ്റില്‍ നിന്നായിരുന്നു ബ്രൂണോയുടെ ഗോള്‍.അതിനുശേഷം സമ്മർദ്ദം ഇല്ലാതെ കളിച്ചു പോർച്ചുഗല്‍ വിജയം ഉറപ്പിച്ചു. രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 6 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഗ്രൂപ്പില്‍ ഇനി എന്തായാലും ആദ്യ സ്ഥാനത്ത് പോർച്ചുഗല്‍ ഫിനിഷ് ചെയ്യുമെന്ന് ഉറപ്പായി. ഇനി അവസാന മത്സരത്തില്‍ അവർ ജോർജിയെ ആണ് നേരിടേണ്ടത്. തുർക്കി 3 പോയിന്റുമായി 2ആം സ്ഥാനത്ത് നില്‍ക്കുന്നു. ബാക്കി രണ്ട് ടീമുകള്‍ക്കും ഓരോ പോയിൻറ് വീതമാണ് ഉള്ളത്.

Hot Topics

Related Articles