റൊമാനിയയെ തോല്‍പ്പിച്ച്‌ നെതർലൻഡ്സ് ക്വാർട്ടറിലേക്ക് : വിജയം എതിരല്ലാത്ത രണ്ട് ഗോളിന് 

ബെർലിൻ: ഗോളടിച്ചും ഗോളടിപ്പിച്ചും കോഡി ഗാക്പോ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ റൊമാനിയയെ തോല്‍പ്പിച്ച്‌ നെതർലൻഡ്സ് ക്വാർട്ടറിലേക്ക് മുന്നേറി.എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഡച്ച്‌ പടയുടെ ജയം. ഗാക്പോയ്ക്ക് പുറമേ പകരക്കാരനായെത്തിയ ഡോണിയല്‍ മലൻ ഇരട്ടഗോളുകള്‍ നേടി. മത്സരത്തിലുടനീളം ഡച്ച്‌പട നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. ഹൈപ്രസ്സിങ് ഗെയിം പുറത്തെടുത്ത റൊമാനിയ തുടക്കത്തില്‍ തന്നെ നെതർലൻഡ്സിനുമേല്‍ ആധിപത്യം പുലർത്തിയാണ് പന്തുതട്ടിയത്. ആദ്യ മിനിറ്റുകളില്‍ പന്ത് കൈവശം വെച്ചതും അവസരങ്ങള്‍ സൃഷ്ടിച്ചതും റൊമാനിയയായിരുന്നു. 14-ാം മിനിറ്റില്‍ വലതുവിങ്ങിലൂടെ മുന്നേറിയ റൊമാനിയൻ വിങ്ങർ ഡെന്നിസ് മാൻ ഉഗ്രൻ ഷോട്ട് ഉതിർത്തു. എന്നാല്‍ പന്ത് നേരിയ വ്യത്യാസത്തില്‍ ഗോള്‍ബാറിന് മുകളിലൂടെ പോയി. 

Advertisements

എന്നാല്‍ പതിയെ നെതർലൻഡ്സും മുന്നേറാൻ തുടങ്ങി. പിന്നാലെ ഗോളുമെത്തി. 20-ാം മിനിറ്റില്‍ യുവതാരം കോഡി ഗാക്പോയാണ് വലകുലുക്കിയത്. ഇടതുവിങ്ങിലൂടെ കുതിച്ച്‌ ബോക്സിലേക്ക് കയറിയ ഗാക്പോ പ്രതിരോധതാരത്തെ കബളിപ്പിച്ച്‌ പോസ്റ്റിന്റെ മൂലയിലേക്ക് ഷോട്ടുതിർത്തു. അത് തടയാൻ റൊമാനിയൻ ഗോളിക്ക് കഴിഞ്ഞില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

21-ാം മിനിറ്റില്‍ റൊമാനിയ മികച്ച മുന്നേറ്റം നടത്തി. മധ്യനിരയില്‍ നിന്ന് ഇയാനിസ് ഹാഗി ബോക്സിലേക്ക് നീട്ടിയ പന്ത് സ്റ്റാൻക്യു ഓടിയെത്തിയ ഡെന്നിസ് മാനെ ലക്ഷ്യമാക്കി നല്‍കി. എന്നാല്‍ ഷോട്ട് ലക്ഷ്യം തെറ്റി പോയി. പിന്നാലെ ഓറഞ്ച് പടയും മൂന്നേറ്റങ്ങള്‍ക്ക് മൂർച്ച കൂട്ടി. വലതുവിങ്ങില്‍ നിന്ന് ഡെംഫ്രിസ് റൊമാനിയയ്ക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ റൊമാനിയൻ സംഘം കൃത്യമായി എല്ലാ നീക്കങ്ങളേയും പ്രതിരോധിച്ചു. ആദ്യ പകുതി ഒരു ഗോളിന് നെതർലൻഡ്സ് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും ഡച്ച്‌ പട ആക്രമണം തുടർന്നു. 53-ാം മിനിറ്റില്‍ സ്ട്രൈക്കർ മെംഫിസ് ഡീപേയുടെ ഗോളെന്നുറച്ച ഷോട്ട് ബ്ലോക്ക് ചെയ്തു. പിന്നാലെ വാൻഡൈക്കിന്റെ ഹെഡർ പോസ്റ്റില്‍ തട്ടി മടങ്ങി. 62-ാം മിനിറ്റില്‍ ഗാക്പോയുടെ ഷോട്ട് റൊമാനിയൻ ഗോളി ഫ്ളോറിൻ സേവ് ചെയ്തു. അടുത്ത മിനിറ്റില്‍ ഗാക്പോ വലകുലുക്കിയെങ്കിലും വാർ പരിശോധനയില്‍ ഓഫ്സൈഡാണെന്ന് കണ്ടെത്തിയതോടെ ഗോള്‍ നിഷേധിച്ചു.

റൊമാനിയൻ ബോക്സിലേക്ക് ഇരച്ചെത്തിയ ഡച്ച്‌ മുന്നേറ്റനിര പലതവണ ഗോളിനടുത്തെത്തി. സാവി സിമണ്‍സും ഗാക്പോയും ഡീപേയും റൊമാനിയയ്ക്ക് വെല്ലുവിളിയുയർത്തി. മുന്നേറ്റങ്ങള്‍ തടയാൻ റൊമാനിയ നന്നായി ബുദ്ധിമുട്ടി. 83-ാം മിനിറ്റില്‍ നെതർലൻഡ്സ് രണ്ടാം ഗോളും നേടി. ഡോണിയെല്‍ മലനാണ് ഡച്ച്‌ പടയ്ക്കായി വലകുലുക്കിയത്. ഇടതുവിങ്ങിലൂടെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ഗാക്പോയാണ് അസിസ്റ്റ് നല്‍കിയത്. ഔട്ട്ലൈനിലൂടെ വിദഗ്ധമായി പന്തെടുത്ത് മുന്നേറിയ ഗാക്പോ നല്‍കിയ പാസ് വലയിലേക്ക് മലൻ അനായാസം തട്ടിയിട്ടു. 93-ാം മിനിറ്റില്‍ മലൻ വീണ്ടും വലകുലുക്കിയതോടെ റൊമാനിയയുടെ വിധി കുറിക്കപ്പെട്ടു. നെതർലൻഡ്സ് ക്വാർട്ടറിലേക്ക് മുന്നേറി. Ok

Hot Topics

Related Articles