അപ്രതീക്ഷ വിജയം : രോമാഞ്ചം 18 ദിവസം കൊണ്ട് നേടിയത് കോടികൾ

സിംപിളായി വന്ന് പ്രേക്ഷകർക്കിടയിൽ ഹിറ്റായി മാറിയ ചിത്രമാണ് രോമാഞ്ചം. ഏറെക്കാലത്തിന് ശേഷം മലയാളത്തിൽ എത്തുന്ന ഹൊറര്‍ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം തിയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പതിനെട്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുകയാണ്.

Advertisements

റിലീസ് ചെയ്ത 18 ദിവസം പൂർത്തിയാക്കുമ്പോൾ 25.50 കോടി രൂപയാണ് രോമാഞ്ചാം നേടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മാത്രം 2.40 കോടി രോമാഞ്ചം നേടിയതെന്നാണ് മൂവി ട്രാക്കേഴ്‍സായ ഫ്രൈഡേ മാറ്റ്‍നി ട്വീറ്റ് ചെയ്യുന്നത്. മൂന്നാം ആഴ്ചയിൽ മാത്രം ഏകദേശം 5.80 കോടി ചിത്രം സ്വന്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച വിജയമാണ് നേടുന്നത്. ഫെബ്രുവരി 3ന് ആണ് രോമാഞ്ചം തിയറ്ററുകളിൽ എത്തിയത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

സൗബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 

Hot Topics

Related Articles