ലണ്ടൻ :ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്നു പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെരായ മത്സരത്തില്‍ ഹാട്രിക് നേടിയാണ് താരം പുതിയ ലോക റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. 805 ഗോളുകള്‍ നേടിയ ഓസ്ട്രിയന്‍ ഇതിഹാസം ജോസെഫ് ബിക്കന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ തിരുത്തി കുറിച്ചിരിക്കുന്നത്
സ്പര്‍സിനെതിരെ ക്രിസ്റ്റ്യാനോ നേടിയത് രാജ്യത്തിനും ക്ലബിനുമായുള്ള തന്റെ 805-ാമത്തെയും 806-ാമത്തെയും ഗോളുകളായിരുന്നു. പോര്‍ച്ചുഗീസ് ക്ലബായ സ്പോര്‍ട്ടിംഗില്‍ കളി തുടങ്ങിയ താരം അവര്‍ക്കായി 5 ഗോളുകളാണ് നേടിയത്. പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറിയ റൊണാള്‍ഡോ 2003-09 കാലഘട്ടത്തില്‍ 118 ഗോളുകള്‍ നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവിടുന്ന സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിലേക്ക് ചേക്കേറിയ താരം 450 ഗോളുകളാണ് അവിടെ അടിച്ചു കൂട്ടിയത്. പിന്നീട് 2018-ല്‍ ഇറ്റാലിയന്‍ ടീമായ യുവെന്റസിലേക്കാണ് പോയത്. അവിടെ 101 ഗോളുകള്‍ തികച്ച് പഴയ തട്ടകമായ യുണൈറ്റിഡിലേക്ക് ഈ സീസണില്‍ തിരികെത്തുകയായിരുന്നു.
ഈ സീസണില്‍ 17 ഗോളുകള്‍ നേടിയാണ് സിആര്‍7 കുതിക്കുന്നത്. പോര്‍ച്ചുഗല്‍ നാഷണല്‍ ടീമിനായി 2003-ല്‍ അരങ്ങേറ്റം കുറിച്ച റൊണാള്‍ഡോ 184 മത്സരങ്ങളില്‍ നിന്ന് 115 ഗോളുകളാണ് നേടിയിട്ടുള്ളത്.