ദിലീപ് പോത്തനും റോഷൻ മാത്യുവും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം റോന്ത് നാളെ മുതൽ തിയറ്ററുകളിൽ. ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഷാഹി കബീർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
രാത്രി പട്രോളിംഗിനിറങ്ങുന്ന രണ്ട് പൊലീസുകർ. ഇതിൽ ഒരാൾ പൊലീസുകാരൻ എങ്ങിനെയാവണം എന്ന് സഹപ്രവർത്തകനെ പഠിപ്പിക്കുന്ന എസ്ഐ. മറ്റൊരാൾ ഇത് അത്രക്ക് ഇഷ്ടപ്പെടാത്ത ജൂനിയറായ പൊലീസ് ഡ്രൈവർ. എടുത്തുചാട്ടമല്ല നിരീക്ഷണ പാടവമാണ് ഒരു പോലീസുകാരന് ഏറ്റവുമാദ്യം വേണ്ടതെന്ന് യോഹന്നാൻ പറയുമ്പോൾ ദീനനാഥിന് അത് രസിക്കുന്നില്ല. പിന്നാലെ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. യോഹന്നാൻ എന്ന എസ്ഐ ആയി ദിലീഷ് പോത്തനും, ദിനനാഥ് എന്ന ഡ്രൈവറായി റോഷൻ മാത്യുവും ആണ് എത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം അദേഹം തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മനേഷ് മാധവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിൽ ജോൺസൺ ആണ് സംഗീതവും പശ്ചാത്തല സംഗീതവും, ഗാനങ്ങൾ എഴുതിയത് അൻവർ അലി, ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസർ- സൂര്യ രംഗനാഥൻ അയ്യർ, സൗണ്ട് മിക്സിംഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് – റോണക്സ് സേവ്യർ, സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ, ഹെഡ് ഓഫ് മാർക്കറ്റിംഗ്- ഇശ്വിന്തർ അറോറ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ, പിആർഒ- സതീഷ് എരിയാളത്ത്, പിആർ സ്ട്രാറ്റജി- വർഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ യൂത്ത്.
തൃശൂർ: ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റർ 1ന്റെ സെറ്റിൽ വീണ്ടും മരണം. തൃശൂർ സ്വദേശിയും നടനും മിമിക്രി താരവുമായ നിജു വി കെ ആണ് മരിച്ചത്. 43 വയസായിരുന്നു. ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ ആയിരുന്നു നിജുവിന്റെ താമസം. ഇവിടെ വച്ച് പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാന്താര സെറ്റിൽ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്. മെയ്യിൽ കൊല്ലുരില്‍ സെറ്റിലുണ്ടായിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കബില്‍ എന്നയാൾ മുങ്ങിമരിച്ചിരുന്നു. സംഭവം നടന്നത് സിനിമയുടെ സെറ്റിൽ വച്ചല്ലെന്നും ആ ദിവസം ചിത്രീകരണം നടന്നിട്ടില്ലെന്നും പറഞ്ഞ് നിർമ്മാതാക്കൾ രംഗത്ത് എത്തിയരുന്നു. ആ ദിവസം ചിത്രീകരണം നിശ്ചയിച്ചിരുന്നില്ലെന്നും കൂടാതെ സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനത്തിനിടെയല്ല കബിൽ മരിച്ചതെന്നും ഇവർ പറഞ്ഞിരുന്നു. ഹാസ്യതാരം രാജേഷ് പൂജാരി കഴിഞ്ഞ മാസമാണ് മരിച്ചത്. അദ്ദേഹവും ഹൃദയഘാതത്തെ തുടര്‍ന്ന് സെറ്റില്‍ വെച്ച് മരിക്കുകയായിരുന്നു.
വന്‍ ഹിറ്റായി മാറിയ കാന്താരയുടെ പ്രീക്വല്‍ ആണ് കാന്താര ചാപ്റ്റര്‍ 1. കാന്താര ആദ്യ ഭാഗത്തിൽ നിന്നും വിഭിന്നമായി വൻ ക്യാൻവാസിലും മാസ് ആക്ഷൻ രംഗങ്ങളുമെല്ലാം കോർത്തിണക്കിയാകും കാന്താര ചാപ്റ്റർ 1 എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. ഈ കഥയുടെ ആദ്യ ഭാഗമാണ് പ്രീക്വലിൽ പറയുക. നേരത്തെ സിനിമ റിലീസ് ചെയ്യുന്നത് വൈകുമെന്ന് പ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കാന്താര ചാപ്റ്റർ 1 ഒക്ടോബർ 2ന് തന്നെ റിലീസ് ചെയ്യുമെന്നും അനാവശ്യമായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.