റൂട്ടിൽ വീണ് ജഡേജ ; വാലറ്റത്തെ കൂട്ട് പിടിച്ച് ധ്രുവ് ജുറേലിൻ്റെ പോരാട്ടം

ന്യൂസ് ഡെസ്ക് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് രണ്ടാം ദിനം തുടക്കത്തിലേ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 113 ഓവറില്‍ 388/7 എന്ന നിലയില്‍ ബാറ്റിങ്ങ് തുടരുകയാണ്. 112 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്ന രവീന്ദ്ര ജഡേജയെ ജോ റൂട്ട് സ്വന്തം ഏറില്‍ ക്യാച്ചെടുത്ത് പുറത്താക്കി. കൂട്ടിനെത്തിയ കുല്‍ദീപ് യാദവിനെ (4) ജെയിംസ് ആൻഡേഴ്സണും മടക്കി. അതേസമയം, എട്ടാം വിക്കറ്റില്‍ അശ്വിൻ (25), ധ്രുവ് ജുറേല്‍ (31) എന്നിവർ ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. 57 റണ്‍സിന്റെ നിർണായക കൂട്ടുകെട്ടാണ് സഖ്യം നേടിയത്.രോഹിത് ശർമ്മ (131), രവീന്ദ്ര ജഡേജ (112), സർഫറാസ് ഖാൻ (62) എന്നിവരാണ്.തുടക്കത്തില്‍ അടിപതറിയെങ്കിലും രോഹിതിന്റെയും ജഡേജയുടെയും 200 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. 196 പന്തില് നിന്ന് മൂന്ന് സിക്സറുകളും 14 ബൗണ്ടറികളും അതിരുകടത്തിയാണ് രോഹിത്തിന്റ 131 റണ്സ് നേട്ടം. നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.