ആർപ്പുക്കര : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ആർപ്പുക്കര, അയ്മനം പഞ്ചായത്തുകളിലെ പാടശേഖരങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും മോട്ടോർ പമ്പ് വാങ്ങുന്നതിനുമായി അൻപത്തിരണ്ടുലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം ഡോ റോസമ്മ സോണി അറിയിച്ചു.
ആർപ്പുക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ മംഗലശ്ശേരി തൊള്ളായിരം പാടശേഖരം(പതിനാറു ലക്ഷം രൂപ),രണ്ടാം വാർഡിലെ ചൂരത്തറ നടുവിലേക്കര പാടശേകരം(പത്തു ലക്ഷം രൂപ), പതിനാറാം വാർഡിലെ പണ്ടാരകരി പാട
ശേഖരം(പതിനാറു ലക്ഷം രൂപ), അയ്മനം പഞ്ചായത്തിലെ അഞ്ച് , ആറാം വാർഡിലെ ഇരവീശ്വരം പാടശേഖരം(പത്തു ലക്ഷം രൂപ എന്നീ പാടശേഖരങ്ങൾക്കാണ്
ജില്ലാ പഞ്ചായത്തിന്റെയും കോർഡിനേഷൻ കമ്മിറ്റിയുടെയും ഭരണാനുമതി ലഭിച്ചതെന്നു ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നെൽ കാർഷിക മേഖലക്കു കൂടുതൽ ഫണ്ടുകൾ അനുവദിക്കുവാൻ കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളോട് ആവശ്യപ്പെടുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ പറഞ്ഞു.