അതിരമ്പുഴ : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ടിൽ നിന്നും അതിരമ്പുഴ-മണ്ണാർകുന്ന് റോഡ് വികസനത്തിന് 13 ലക്ഷം രൂപയും മണ്ണാർകുന്ന് -മലയിൽ പടി റോഡിനു 7 ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി അറിയിച്ചു. അതിരമ്പുഴ പഞ്ചായത്തിലെ ഈ രണ്ട് റോഡ് വികസനത്തിനുള്ള ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായും ഉടൻ റോഡ് പുണരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി പറഞ്ഞു.
Advertisements