രണ്ടാം ടെസ്റ്റിലും ആദ്യ ഇന്നിംങ്‌സിൽ രോഹിത് ഡക്ക്..! മുട്ടയിട്ട ഹിറ്റ്മാനെതിരെ വിമർശനം ശക്തം

പൂനൈ: രണ്ടാം ടെസ്റ്റിലും ആദ്യ ഇന്നിംങ്‌സിൽ രോഹിത് ശർമ്മ ഡക്ക്..! കഴിഞ്ഞ ടെസ്റ്റിൽ കൂട്ട ഡക്കിനിടെ രണ്ടു റണ്ണുമായി രക്ഷപെട്ട രോഹിത് ശർമ്മയാണ് ഈ ഇന്നിംങ്‌സിൽ ഡക്കായി മാറിയത്. ന്യൂസിലൻഡ് ബാറ്റർമാർ കരുതിക്കളിച്ച മത്സരത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ ഇടറി വീണത്. വാഷിംങ്ടൺ സുന്ദർ ഏഴു വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ ആദ്യ ഇന്നിംങ്‌സിൽ ന്യൂസിലൻഡ് 259 ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒൻപത് പന്ത് മാത്രം നേരിട്ട രോഹിത് ശർമ്മയെ നഷ്ടമായി. നിലവിൽ 32 പന്തിൽ നന്നും 10 റണ്ണുമായി ശുഭ്മാൻ ഗില്ലും, 25 പന്തിൽ നിന്നും ആറു റണ്ണുമായി യശസ്വി ജയ്‌സ്വാളുമാണ് ക്രീസിൽ. 11 ഓവറിൽ രോഹിത് ശർമ്മയുടെ വിക്കറ്റ് മാത്രം നഷ്ടമാക്കിയ ഇന്ത്യ 16 റൺ എടുത്തിട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.