പുതിയ ഗുജറാത്തി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവന്റെയും നിർമാണക്കമ്പനി റൗഡി പിക്ചേഴ്സ്. ‘ശുഭ് യാത്ര’ എന്ന ഗുജറാത്തി ചിത്രമാണ് റൗഡി പിക്ചേഴ്സിന്റെ ബാനറിൽ പുറത്തിറങ്ങുന്നത്.
റൗഡി പിക്ചേഴ്സിന്റെ ആദ്യ അന്യഭാഷ ചിത്രമാണ് ‘ശുഭ് യാത്ര’. ചിത്രം ഏപ്രിൽ 28-ന് തിയേറ്ററുകളിലെത്തും. മനീഷ് സൈനിയാണ് ‘ശുഭ് യാത്ര’ സംവിധാനം ചെയ്യുന്നത്. മൽഹർ തക്കർ, മോണാൽ ഗുജ്ജാർ, ദർശൻ ജരിവല്ല, ഹിതു കനോഡിയ, അർച്ചൻ ത്രിവേദി, ഹെമിൻ ത്രിവേദി, മഗൻ ലുഹാർ, സുനിൽ വിശ്രാണി, ജയ് ഭട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നയൻതാരയെ നായികയാക്കി വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷമാണ് ‘റൗഡി പിക്ചേഴ്സ്’ എന്ന പേരിൽ ഇരുവരും നിർമാണക്കമ്പനി തുടങ്ങിയത്.