മാങ്ങാട്ടു പറമ്പ് : മാങ്ങാട്ടു പറമ്പ് കെ.എ.പി. ക്യാമ്പിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസ്സിങ്ങ് ഔട്ട് നയിച്ച ആദ്യ വനിതയായി ചരിത്രം കുറിച്ച് കോട്ടയം സ്വദേശിനി നീതു രാജ് .
വനം വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനം ഏറ്റെടുക്കുന്നത്. 2002 മുതലാണ് വനം വകുപ്പിൽ ഇത്തരം പരിശീലനങ്ങളും പാസ്സിങ്ങ് ഔട്ട് പരേഡും നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം മീനച്ചിൽ ഉഴവൂരിലെ മണിമല പുത്തൻ വീട്ടിൽ നീതു 2017ൽ കേരള പോലീസിൽ ചേർന്നിരുന്നു. പിന്നീട് 2020ൽ ആണ് ആ ജോലി ഉപേക്ഷിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി പുതിയ ജോലിയിൽ ചേർന്നത്. പരിശീലനത്തിനിടയിലെ മികച്ച നിലവാരമാണ് പരേഡ് നയിക്കാനുള്ള ആദ്യ വനിതയായി മാറാനുള്ള ഭാഗ്യം നീതുവിന് ലഭിച്ചത്.
അധ്യാപക പരിശീലനം കൂടി പൂർത്തിയാക്കിയ നീതുവിന്റെ ഭർത്താവ് ബിസിനസുകാരനായ അരുൺ എം. സജി യാണ് .നിലവിൽ എരുമേലി വനം റെയിഞ്ചാലാണ് നീതു ജോലി ചെയ്യുന്നത്.