തീവണ്ടി യാത്രയ്ക്കിടെ നാലു വയസുകാരന് ശ്വാസതടസ്സം; രക്ഷകനായി ആര്‍.പി.എഫ് ഉദ്യോഗസ്ഥൻ

തിരൂർ: മാതാപിതാക്കളോടൊപ്പം തീവണ്ടിയാത്രക്കിടയില്‍ ശ്വാസതടസ്സം വന്ന് ബോധരഹിതനായ നാലു വയസുകാരന്റെ ജീവൻ രക്ഷിച്ച്‌ ആർ.പി.എഫ്. ഉദ്യോഗസ്ഥൻ. സഹയാത്രികരുടേയും ആർ.പി.എഫ്. ഉദ്യോഗസ്ഥന്റേയും സമയോചിത ഇടപെടലിലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് സഹയാത്രക്കാരൻ അപായ ചങ്ങല വലിച്ചു. തീവണ്ടി നിർത്തി ആർ.പി.എഫ് ഉദ്യോഗസ്ഥൻ കാര്യം തിരക്കി. ട്രാക്കില്‍ ഇറങ്ങിയ മാതാവില്‍ നിന്ന് കുട്ടിയെ വാങ്ങി സി.ആർ.പി.എഫ്. ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചു.

Advertisements

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ബീച്ച്‌ റോഡ് സ്വദേശി കറുത്താമാക്കാകത്ത് ജംഷീറിന്റെ മകൻ ഷാസില്‍ മുഹമ്മദി (നാല്)നെയാണ് ഷൊർണൂർ ആർ.പി.എഫ് ഉദ്യോഗസ്ഥനും തൃശ്ശൂർ മുളങ്കുന്നത്തുകാവ് അത്താണി സ്വദേശിയുമായ ഒലക്കേങ്കില്‍ ബാബു സമയോചിതമായി ഇടപെട്ട് ആശുപത്രിയിലെത്തിച്ചത്. കോയമ്പത്തൂർ -കണ്ണൂർ പാസഞ്ചർ തീവണ്ടിയിലാണ് സംഭവം.
ജംഷീറും കുടുംബവും കോയമ്പത്തൂരില്‍ കണ്ണാശുപത്രിയില്‍ പോയി പരപ്പനങ്ങാടിയിലേക്ക് തിരിച്ചു വരികയായിരുന്നു. തീവണ്ടി ഷൊർണൂർ സ്റ്റേഷൻ വിട്ടു ഒരു കിലോമീറ്ററോളം ഓടിയതിനിടയിലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ യാത്രക്കാരൻ അപായ ചങ്ങല വലിച്ചത്. വണ്ടി നിർത്തിയതോടെ കുട്ടിയെ എടുത്ത് ട്രാക്കിലിറങ്ങി എങ്ങോട്ടു കൊണ്ടു പോകണമെന്ന് പകച്ചു നില്‍ക്കുമ്പോഴാണ് പ്ലാറ്റ്ഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.പി.എഫ് കോണ്‍സ്റ്റബിള്‍ ഒ.പി. ബാബു ട്രാക്കില്‍ രക്ഷകനായെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടിയെ തോളിലേറ്റി ബാബു ട്രാക്കിലൂടെ ഓടി ഷൊർണൂർ സ്റ്റേഷനിലെ രണ്ടാം എൻട്രിയിലൂടെ കയറി ഓട്ടോ വിളിച്ചു. ഓട്ടോയില്‍ വെച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കി. നിംസ് ആശുപത്രിയില്‍ ഇന്റൻസീവ് കെയർ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം മാറിയതോടെ ജംഷീറും കുടുംബവും കുട്ടിയെ ഡിസ്ചാർജ് ചെയ്ത് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നാട്ടിലേക്ക് തിരിച്ചു. അവസരോചിതമായി ഇടപെട്ട് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തര ശ്രദ്ധ കൊടുത്ത ആർ.പി.എഫ് ഉദ്യോഗസ്ഥൻ ബാബുവിനെ കുട്ടിയുടെ പിതാവായ ജംഷീറും കുടുംബവും തീവണ്ടിയാത്രക്കാരും റെയില്‍വേ അധികൃതരും അനുമോദിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.