ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതി അപകടത്തില്‍പ്പെട്ടു; രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ

മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവതിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ തിരൂർ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.

Advertisements

തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസില്‍ നിന്ന്, സ്റ്റേഷനില്‍ വണ്ടി നിർത്തും മുമ്പേ പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാൻ ശ്രമിച്ച യുവതിയാണ് അപകടത്തില്‍പ്പെട്ടത്.
പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമിൻറെയും ട്രെയിനിൻറെയും ഇടയിലേക്ക് വീണു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ആർ പി എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ഓടിയെത്തി ഇവരെ പിടിച്ച്‌ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയായിരുന്നു. അതിസാഹസികമായി യുവതിയെ പിടിച്ചുമാറ്റുന്നതിനിടെ ഹെഡ്‌കോണ്‍സ്റ്റബ്‌ളും പ്ലാറ്റ്‌ഫോമിലേക്ക് വീണു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.