മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവതിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ തിരൂർ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.
തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസില്‍ നിന്ന്, സ്റ്റേഷനില്‍ വണ്ടി നിർത്തും മുമ്പേ പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാൻ ശ്രമിച്ച യുവതിയാണ് അപകടത്തില്‍പ്പെട്ടത്.
പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്ഫോമിൻറെയും ട്രെയിനിൻറെയും ഇടയിലേക്ക് വീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ആർ പി എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ഓടിയെത്തി ഇവരെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയായിരുന്നു. അതിസാഹസികമായി യുവതിയെ പിടിച്ചുമാറ്റുന്നതിനിടെ ഹെഡ്കോണ്‍സ്റ്റബ്ളും പ്ലാറ്റ്ഫോമിലേക്ക് വീണു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.