ചെന്നൈ : വനം കൊള്ളക്കാരൻ വീരപ്പന്റെ അറിയപ്പെടാത്ത ജീവിതകഥ പറയുന്ന ‘കൂസെ മുനിസാമി വീരപ്പൻ’ തമിഴ് ഡോക്യു സീരീസിന്റെ ട്രെയിലര്‍ പുറത്ത്.വീരപ്പന്റെ ജീവിതത്തിലേക്കുള്ള ആഴത്തിലുള്ള അന്വേഷണമാണ് ശരത് ജോതി സംവിധാനം ചെയ്യുന്ന സീരീസ്. ഡിസംബര്‍ എട്ടിനാണ് ‘സീ 5’ ഇത് റിലീസ് ചെയ്യുക. വീരപ്പൻ സ്വന്തം ജീവിതകഥ വെളിപ്പെടുത്തുന്ന അപൂര്‍വ വിഡിയോ സഹിതമാണ് ഡോക്യു സീരീസ് എത്തുന്നത്. വീരപ്പനുമായി അടുത്ത ബന്ധമുള്ളവരടക്കം ഇതില്‍ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്.മൂന്ന് പതിറ്റാണ്ടോളം തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും കേരളത്തിലെയും വനമേഖല വിറപ്പിച്ചുനിര്‍ത്തിയ വീരപ്പനെ 2004ലാണ് പ്രത്യേക ദൗത്യ സേന കൊലപ്പെടുത്തിയത്. തമിഴിന് പുറമെ കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലും ഡോക്യു സീരീസ് പ്രേക്ഷകരിലെത്തും.